Post Header (woking) vadesheri

ആര്‍ഷോ പിടികിട്ടാപ്പുള്ളി, പ്രിൻസിപ്പലിന്റെ നിലപാട് മാറ്റം ഭീഷണിയെ തുടർന്ന്: വി.ഡി.സതീശന്‍.

Above Post Pazhidam (working)

തിരുവനന്തപുരം : പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ച ആളാണ് എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി.എം.ആര്‍ഷോയെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍. ആര്‍ഷോയുടെ ജാമ്യം ഹൈക്കോടതി റദ്ദാക്കിയതാണ്. പിടികിട്ടാപ്പുള്ളിയായ ആളാണ് അമലഗിരി കോളജില്‍ സമരം ഉദ്ഘാടനം ചെയ്തത്. പൊലീസ് പേടികാരണം ആര്‍ഷോയെ അറസ്റ്റുചെയ്യില്ലെന്നും, കേരളത്തില്‍ ഇരട്ട നീതി ആണെന്നും സതീശൻ ആരോപിച്ചു

Ambiswami restaurant

മഹാരാജാസ് കോളേജ് പ്രിന്‍സിപ്പല്‍ ഉച്ചക്ക് ശേഷം നിലപാട് മാറ്റിയത് എസ്എഫ്ഐ ഭീഷണിയെതുടര്‍ന്നാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. പരീക്ഷ എഴുതാതെ പാസായ എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പിഎം ആര്‍ഷോ പരീക്ഷക്ക് രജിസ്റ്റര്‍ ചെയ്തിരുന്നുവെന്നും ഫീസടച്ചിരുന്നുവെന്നും രാവിലെ പറഞ്ഞ മഹാരാജാസ് കോളേജ് പ്രിന്‍സിപ്പല്‍ ഉച്ചക്ക് ശേഷം നിലപാട് മാറ്റിയത് വധശ്രമവും തട്ടിക്കൊണ്ടുപോകലുമുൾപ്പടെ നാൽപ്പത്തിരണ്ടിലധികം കേസുകളിൽ പ്രതിയായ എസ്എഫ്ഐയുടെ സംസ്ഥാന സെക്രട്ടറിയുടെ ഭീഷണിയെതുടര്‍ന്നാണെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു.

Second Paragraph  Rugmini (working)

ഭരണത്തിന്റെ തണലിൽ എസ്എഫ്ഐ നേതാക്കള്‍ ഉള്‍പ്പെട്ട കേസുകളില്‍ അന്വേഷണങ്ങൾ എവിടെയും എത്തുന്നില്ലെന്ന് വിഡി സതീശന്‍ കുറ്റപ്പെടുത്തി. ‘മഹാരാജാസ് കോളേജിന്‍റെ പേരില്‍ വ്യാജരേഖയുണ്ടാക്കി അധ്യാപക ജോലിക്ക് ശ്രമിച്ച കേസില്‍ എത്രയും പെട്ടെന്ന് പ്രതിയെ അറസ്റ്റ് ചെയ്ത് ജയിലില്‍ അടയ്ക്കണം. എസ്എഫ്ഐ സംസ്ഥാന സെക്രട്ടറിയുടെ നേതൃത്വത്തിലാണ് മഹാരാജാസിലെ പൂർവ്വ വിദ്യാർത്ഥി കൂടിയായ വനിതാ നേതാവിനായി വ്യാജരേഖ തയ്യാറാക്കിയിരിക്കുന്നത്. സംവരണ മാനദണ്ഡം അട്ടിമറിച്ച് പിഎച്ച്ഡിക്ക് ഇതേ വിദ്യാര്‍ത്ഥിനിക്ക് അവസരം നല്‍കി. 2020ല്‍ കാലടി സര്‍വ്വകലാശാലയിലെ എസ്സി-എസ്ടി സെല്‍ ഇത് റിപ്പോര്‍ട്ട് ചെയ്തിട്ടും, ഉന്നത ഇടപെലില്‍, റിപ്പോര്‍ട്ട് പൂഴ്ത്തി. എസ്എഫ്ഐ നേതാക്കളുടേയും മുതിര്‍ന്ന സിപിഎം നേതാക്കളുടേയും സഹായം ഇതിന് കിട്ടിയിട്ടുണ്ട്