Header 1 = sarovaram
Above Pot

അർമേനിയയില്‍ ബന്ദിയാക്കപ്പെട്ട വിഷ്ണു മോചിതനായി.

തൃശൂര്‍: അർമേനിയയില്‍ മോചനദ്രവ്യം ആവശ്യപ്പെട്ട് ബന്ദിയാക്കപ്പെട്ട ഇരിങ്ങാലക്കുട സ്വദേശി വിഷ്ണു മോചിതനായി. വിഷ്ണുവും ബന്ധുവും എംബസിയിലേക്ക് പോകുകയാണെന്ന് വീട്ടിലേക്ക് വിളിച്ചറിയിച്ചതായി അമ്മ ഗീത. എംബസിയുടെ ഇടപെടലോടെയാണ് മോചനം സാധ്യമായത്.

Astrologer

ഇരിങ്ങാലക്കുട സ്വദേശി വിഷ്ണുവിനെ (30)അർമേനിയയില്‍ ബന്ദിയാക്കി മോചനദ്രവ്യം ആവശ്യപ്പെട്ടു. വിഷ്ണുവിനെ തോക്കു ചൂണ്ടി ഭീഷണിപ്പെടുത്തുന്നത് അർമേനിയന്‍ സ്വദേശികള്‍ വിഡിയോ കോളിലൂടെ കാണിച്ചെന്നും, തൊഴില്സ്ഥലത്തെ സാമ്പത്തിക ബാധ്യത വിഷ്ണുവിന്റെ മേല്‍ കെട്ടിവച്ചെന്നുമാരോപിച്ച് കുടുംബം രംഗത്ത് വന്നിരുന്നു.<

ഇരിങ്ങാലക്കുട സ്വദേശിയായ ഷാരൂഖ് വഴിയായിരുന്നു വിഷ്ണു അർമേനിയയിലെത്തിയത്. ആറ് ലക്ഷത്തോളം രൂപയായിരുന്നു ഷാരൂഖ് വിസയ്ക്കായി വിഷ്ണുവിനോട് ആവശ്യപ്പെട്ടത്. കഴിഞ്ഞ ഫെബ്രുവരി 19നാണ് വിഷ്ണു അർമേനിയയിലേക്ക് പോയത്. യാരവന്‍ എന്ന സ്ഥലത്തെ ഹോസ്റ്റലിലായിരുന്നു വിഷ്ണുവിന് ജോലി. എന്നാല്‍ ഹോസ്റ്റല്‍ വിഷ്ണുവിനെ ഏല്പ്പിച്ച് കുറച്ച് നാളുകള്ക്ക് ശേഷം സുഹൃത്തുക്കള്‍ മടങ്ങുകയായിരുന്നുവെന്നുമാണ് കുടുംബം പറയുന്നത്. ഷാരൂഖിനൊപ്പം മലയാളികളായ മുഹമ്മദ്, ഷിബു, അമീര്‍ എന്നിവരുമുണ്ടായിരുന്നു.

Vadasheri Footer