Header 1 vadesheri (working)

ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്​രിവാളിന് ജാമ്യമില്ല

Above Post Pazhidam (working)

ന്യൂഡൽഹി: മദ്യനയ അഴിമതി കേസിൽ അറസ്റ്റിലായ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്​രിവാളിന് ജാമ്യമില്ല. ഇ.ഡിയുടെ വാദങ്ങൾ അംഗീകരിച്ച വിചാരണ കോടതി ആറു ദിവസം കസ്റ്റഡിയിൽ വിട്ടു. പത്ത് ദിവസം കസ്റ്റഡിയിൽ വേണമെന്നായിരുന്നു ഇ.ഡി ആവശ്യപ്പെട്ടിരുന്നത്. ഡൽഹി റോസ് അവന്യൂ കോടതിയിൽ ഇ.ഡിയുടെ കസ്റ്റഡി അപേക്ഷയിൽ മൂന്നര മണിക്കൂർ നീണ്ട വാദമാണ് നടന്നത്. വൻ സുരക്ഷ വിചാരണ കോടതി പരിസരത്ത് ഒരുക്കിയിരുന്നു. കെജ്​രിവാളിന് വേണ്ടി അഭിഭാഷകരായ മനു അഭിഷേക് സിങ്‍വിയും വിക്രം ചൗധരിയും രമേഷ് ഗുപ്തയും ഹാജരായി.

First Paragraph Rugmini Regency (working)

മദ്യനയ അഴിമതിയുടെ മുഖ്യ സൂത്രധാരൻ കെജ്‍രിവാൾ ആണെന്ന് ഇ.ഡി വാദിച്ചു. ഗൂഢാലോചന മുഴുവന്‍ നടത്തിയത് കേജ്‍രിവാളാണ്. സൗത്ത് ഗ്രൂപ്പില്‍നിന്ന് കോഴ ചോദിച്ചുവാങ്ങി. കോടിക്കണക്കിന് രൂപ ഉണ്ടാക്കി. ഈ പണം ഗോവ നിയമസഭ തെരഞ്ഞെടുപ്പിന്‍റെ പ്രചാരണത്തിന് ഉപയോഗിച്ചു. മനീഷ് സിസോദിയയുമായി ചേര്‍ന്നാണ് കെജ്​രിവാള്‍ ഗൂഢാലോചന നടത്തിയത്. ഇതിന്‍റെ സാക്ഷിമൊഴികളും ഡിജിറ്റല്‍ തെളിവുകളും കൈവശമുണ്ട് -എന്നിങ്ങനെയായിരുന്നു ഇ.ഡിയുടെ വാദങ്ങൾ.മാപ്പുസാക്ഷിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ഇ.ഡിയുടെ ആരോപണമെന്ന് കെജ്‍രിവാളിന്‍റെ അഭിഭാഷകർ വാദിച്ചു. മാപ്പു സാക്ഷികളെ വിശ്വസിക്കാനാകില്ലെന്നും അടിയന്തര അറസ്റ്റിനുള്ള സാഹചര്യമെന്തെന്ന് ഇ.ഡി. വ്യക്തമാക്കുന്നില്ലെന്നും കെജ്‍രിവാളിന്‍റെ അഭിഭാഷകർ കോടതിയെ അറിയിച്ചു.

Second Paragraph  Amabdi Hadicrafts (working)

വ്യാ​​ഴാ​​ഴ്ച രാ​​ത്രി 9.15ഓ​​ടെയാണ് ഇ.​​ഡി സം​​ഘം കെ​​ജ്​​​രി​​വാ​​ളിനെ വീട്ടിലെ​​ത്തി ​അ​​റ​​സ്റ്റ് ചെയ്യുകയായിരുന്നു. രാത്രി ഇ.ഡിയുടെ ലോക്കപ്പിലാണ് ഡൽഹി മുഖ്യമന്ത്രി കഴിച്ചു കൂട്ടിയത്. ഇന്ന് രാവിലെ അറസ്റ്റിനെതിരെ സുപ്രീംകോടതിയിൽ ഹരജി നൽകിയെങ്കിലും വിചാരണ കോടതിയിൽ ഹാജരാക്കുന്നതിന് തൊട്ടുമുമ്പ് ഇത് പിൻവലിച്ചു.തന്റെ ജീവിതം രാഷ്ട്രത്തിന് വേണ്ടി സമർപ്പിച്ചതാണെന്നും രാഷ്ട്രത്തിന് ​വേണ്ടിയുള്ള സേവനം തുടരുമെന്നുമാണ് അറസ്റ്റിന് ശേഷം അദ്ദേഹം പ്രതികരിച്ചത്. കെജ്‌രിവാൾ ജയിലിലിരുന്ന് ഭരിക്കുമെന്നാണ് ആം ആദ്മി പാർട്ടി പ്രഖ്യാപിച്ചത്. എന്നാൽ, ഇതിന്‍റെ നിയമസാധുത ലഫ്റ്റനൻറ് ഗവർണറും കേന്ദ്ര ആഭ്യന്തരമന്ത്രാലയവും പരിശോധിക്കുന്നുണ്ട്.”,

അരവിന്ദ് കെജ്രിവാളിൻ്റെ അറസ്റ്റിന് പിന്നാലെ ഇന്ത്യ സഖ്യ നേതാക്കൾ തെരഞ്ഞെടുപ്പ് കമ്മീഷനെ കണ്ടു. അന്വേഷണ ഏജൻസികളെ ഉപയോഗിച്ച് തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ ബിജെപി ശ്രമിക്കുന്നുവെന്ന ആശങ്ക നേതാക്കൾതെരഞ്ഞെടുപ്പ് കമ്മീഷനെ അറിയിച്ചു. കോൺഗ്രസ് പാർട്ടിയുടെ ഫണ്ട് മരവിപ്പിച്ചു. കെജ്രിവാളിന്റെ അറസ്റ്റോടെ തെരഞ്ഞെടുപ്പ് പ്രചാരണം തന്നെ നടത്താൻ കഴിയാത്ത സാഹചര്യത്തിലാണ് എഎപിയെന്നും ഇലക്ഷൻ കമ്മീഷനെ ഇന്ത്യ സഖ്യനേതാക്കൾ അറിയിച്ചു.

അന്വേഷണ ഏജൻസികളെ ബിജെപി സർക്കാർ ദുരുപയോഗിക്കുന്നതിനെതിരെ ഇന്ത്യ സഖ്യത്തിലെ പാര്‍ട്ടികള്‍ ഇന്നലെ അതി രൂക്ഷ വിമർശനം ഉന്നയിച്ചിരുന്നു. ഇലക്ട്രല്‍ ബോണ്ടിലെ വിവരങ്ങള്‍ ചർച്ചയാകാതിരിക്കാനാണ് കെജ്രിവാളിനെ ബിജെപി അറസ്റ്റ് ചെയ്തതെന്നും പ്രതിപക്ഷം കുറ്റപ്പെടുത്തി. അതേസമയം കെജ്രിവാളിനോട് രാജിക്ക് നിർദ്ദേശിക്കണമെന്ന് ബിജെപി ലഫ്റ്റനൻറ് ഗവർണ്ണർക്കാണ് കത്ത് നല്കിയിട്ടുണ്ട്. .

അതെ സമയം അരവിന്ദ് കെജ്രിവാളിന്‍റെ ജീവിതം രാജ്യത്തിന് വേണ്ടിയാണെന്നും മോദിക്ക് അധികാരത്തിന്‍റെ അഹങ്കാരമാണെന്നും അരവിന്ദ് കെജ്രിവാളിന്‍റെ ഭാര്യ സുനിത കെജ്രിവാൾ സമൂഹമാധ്യമമായ എക്സിലൂടെ പറ‍ഞ്ഞു.

കെജ്രിവാളിന്‍റെ ജീവിതം രാജ്യത്തിനായിട്ടാണ്, മോദിക്ക് അധികാരത്തിന്‍റെ അഹങ്കാരമാണ്, എല്ലാം തകര്‍ക്കാനാണ് മോദിയുടെ ശ്രമമെന്നും സുനിത കുറിച്ചു.

അരവിന്ദ് കെജ്രിവാളിനൊപ്പം രാഷ്ട്രീയവും സാമൂഹികവുമായ ഇടപെടലുകളിലെല്ലാം സജീവപിന്തുണയായി പരസ്യമായും അല്ലാതെയും നിന്നിട്ടുള്ളയാളാണ് മുൻ ഐആര്‍എസ് (ഇന്‍റേണല്‍ റെവന്യൂ സര്‍വീസ്) ഓഫീസര്‍ കൂടിയായ സുനിത. കെജ്രിവാളിന്‍റെ അസാന്നിധ്യത്തില്‍ അദ്ദേഹത്തിന് പകരമായി ഒരുപക്ഷേ സുനിത സ്ഥാനമേല്‍ക്കുമെന്നുള്ള അഭ്യൂഹങ്ങളും നിലവിലുണ്ട്.

എന്നാല്‍ നിലവില്‍ രാഷ്ട്രീയത്തില്‍ ഒട്ടും സജീവമല്ല സുനിത. അതിനാല്‍ തന്നെ സുനിതയുടെ ‘എൻട്രി’ പ്രതീക്ഷിക്കാമോ എന്നതില്‍ ഇനിയും സൂചനകളായില്ല