Header 1 = sarovaram
Above Pot

ഗുരുവായൂർ ക്ഷേത്രത്തിൽ അര കോടിയിലധികം ഭണ്ഡാര ഇതര വരുമാനമായി ലഭിച്ചു

ഗുരുവായൂർ :ഗുരുവായൂർ ക്ഷേത്രത്തിൽ ഞായറാഴ്ച 623 കുരുന്നുകൾക്ക് ചോറൂണ് നൽകി .മഴ ദിവസം ആയിട്ട് കൂടി ദർശനത്തിനും തിരക്ക് ഉണ്ടായിരുന്നു . 1099 പേർ നെയ് വിളക്ക് ശീട്ടാക്കി ദർശനം നടത്തി ഇത് വഴി 14,48,330 രൂപ ക്ഷേത്രത്തിലേക്ക് ലഭിച്ചു .6,17,136 രൂപയുടെ പാൽ പായസവും , 1,81,260 രൂപയുടെ നെയ് പായസവും ഭക്തർ ശീട്ടാക്കിയിരുന്നു .

Astrologer

തുലാഭാരം വഴിപാട് നടത്തിയ വകയിൽ 18,96,780 ആണ് ലഭിച്ചത് സ്വർണ ലോക്കറ്റ് വിൽപന നടത്തി 1,85,000 രൂപയും ലഭിച്ചു . ഭണ്ഡാര ഇതര വരുമാനമായി അരക്കോടിയിൽ (55,26,158 )അധികം രൂപയാണ് ഗുരുവായൂരപ്പന് ഞായറാഴ്ച ലഭിച്ചത്.

അതെ സമയം നെയ് വിളക്ക് ശീട്ടാക്കി ദർശനം നടത്താൻ കഴിയുന്നത് വലിയ സൗകര്യമായാണ് ചില ഭക്തർ ചൂണ്ടി കാണിക്കുന്നത് , നേരെത്തെ ഏതെങ്കിലും ജീവനക്കാരുടെ സഹായത്തോടെ വേണം ദർശനം നടത്താൻ , ഫ്രീ ദർശനം നടത്താൻ കഴിയു മെങ്കിലും അതിനു ശേഷം ഇയാൾക്ക് ആവശ്യങ്ങളുടെ നീണ്ട നിര ഉണ്ടാകും , ഭാര്യക്ക് ജോലി, മക്കളുടെ പഠിപ്പ് , അമ്മയുടെ ചികിത്സ അങ്ങനെ തുടങ്ങി നിരവധി പ്രശ്നങ്ങൾക്കാണ് ദർശനം നടത്തിയ ഭക്തൻ പരിഹാരം കാണേണ്ടത് .

നേരെത്തെ പ്രശസ്ത കരിമണൽ വ്യവസായി വരുമ്പോൾ നൂറോളം ജീവനക്കാരാണ് അകമ്പടി ആയി നടന്നിരുന്നത് , എല്ലാവര്ക്കും കൈ നിറയെ പണം കിട്ടിയിരുന്നു ഒരു മുൻ മേൽശാന്തിയെ കൊണ്ട് ഇദ്ദേഹം കാറിൽ നിന്ന് ചെരിപ്പ് വരെ എടുപ്പിച്ചിരുന്നു . അസുഖ ബാധിതൻ അതിനെ തുടർന്ന് പകരം മകനാണ് ക്ഷേത്രത്തിൽ എത്തുന്നത് , വരുമ്പോൾ പിതാവിന്റെ സില്ബന്ധികളെ കൂടെ കൂട്ടാൻ മകന് താൽപര്യവും ഇല്ല

Vadasheri Footer