Post Header (woking) vadesheri

പീഡന കേസിലെ ഇരയെ ഭീഷണി പെടുത്തിയ എ പി പി യുടെ രാജി ആവശ്യപ്പെട്ട് കോൺഗ്രസിന്റെ പ്രതിഷേധ മാർച്ച്

Above Post Pazhidam (working)

ചാവക്കാട് : പ്രതികൾക്ക് വേണ്ടി പീഡന കേസിലെ ഇരയായ യുവതിയെ ഓഫീസിലേക്ക് വിളിച്ചു വരുത്തി പണം വാഗ്ദാനം ചെയ്ത് സ്വാധീനിക്കാനും , വഴങ്ങാതായപ്പോൾ ഭീഷണി പെടുത്തുകയും ചെയ്ത ജില്ലാ പബ്ലിക്ക് പ്രോസിക്യൂട്ടർ രജി ത്ത് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ചാവക്കാട് മണ്ഡലം കോൺഗ്രസ്സ് പ്രവർത്തകർപ്രതിഷേധ മാർച്ച് നടത്തി . രജി ത്ത് കുമാറിന്റെ വീട് നിൽക്കുന്ന പുന്ന സെന്ററിൽ നിന്നും എ പി പി ഓഫീസിലേക്ക് നടത്തിയ പ്രതിഷേധ മാർച്ച് കോഴി കുളങ്ങരയിൽ പോലീസ് തടഞ്ഞു.

Ambiswami restaurant

തുടർന്ന് നടന്ന പ്രതിഷേധ യോഗം ഡിസിസി സെകട്ടറി പി യതീന്ദ്രദാസ് ഉദ്ഘാടനം ചെയ്തു. പ്രതിപക്ഷ നേതാവ് കെ.വി. സത്താർ അദ്ധ്യക്ഷനായി. ന്യൂനപക്ഷ സെൽ സംസ്ഥാന സെക്രട്ടറി കെ.എച്ച്. ഷാഹുൽ ഹമീദ്, കെ.എം ഷിഹാബ്, കൗൺസിലർമാരായ പി.കെ കെബീർ, അസ്മത്തിലി, യൂത്ത് കോൺഗ്രസ്സ് ജില്ലാ സെകട്ടറിമാരായ സി.എസ്സ് സൂരജ്, കെ.ബി. വിജു, ഷെക്കീർ പുന്ന, എ.കെ മുഹമ്മദാലി എന്നിവർ പ്രസംഗിച്ചു.
പ്രതിഷേധ പ്രകടനത്തിന് വി.എസ്സ്. കെബീർ പുന്ന, കമ്മറു, കെ ഡി. പ്രശാന്ത്, വി എസ്സ്. നവനീത്, എ കെ.ഷൈമിൽ , വിനോദ്, ഷാജഹാൻ, കെ.എസ്സ് സന്ദീപ്, സിബിൽദാസ് , ഷാജി കല്ലിങ്ങൽ ശ്രീധർശൻ ,സുരേഷ് എന്നിവർ നേതൃത്വം നൽകി

Second Paragraph  Rugmini (working)