Above Pot

പി വി അൻവറിന്റെ മാപ്പ് സ്വീകരിക്കുന്നു : വി ഡി സതീശൻ

കൽപറ്റ : 150 കോടിരൂപയുടെ അഴിമതി ആരോപണം ഉന്നയിച്ച സംഭവത്തില്‍, പിവി അന്വ്റിന്റെ മാപ്പ് സ്വീകരിക്കുന്നതായി പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. അൻവറിന്റെ വെളിപ്പെടുത്തലോടെ മുഖ്യമന്ത്രിയുടെയും ഉപജാപക സംഘത്തിന്റെയും പങ്ക് പുറത്തായെന്ന് സതീശന്‍ പറഞ്ഞു. അന്വംറിന്റെ യുഡിഎഫ് പ്രവേശനവുമായി ബന്ധപ്പെട്ട ചോദ്യത്തിനുള്ള സതീശന്റെ മറുപടി യുഡിഎഫിലേക്കുള്ള വാതില്‍ തുറന്നിട്ടുമില്ല, അടച്ചിട്ടുമില്ലെന്നായിരുന്നു.

First Paragraph  728-90

അൻവറിന്റെ ആരോപണത്തിന് താന്‍ സഭയില്‍ മറുപടി പറഞ്ഞപ്പോള്‍ തന്നെ മുഖ്യമന്ത്രിയുടെ അനുവാദത്തോടെയാണ് തെറ്റായ കാര്യങ്ങള്‍ പറഞ്ഞതെന്ന് പറഞ്ഞിരുന്നു. ഇത് കേട്ടപ്പോള്‍ ഭരണപക്ഷത്തെ മന്ത്രിമാര്‍ ഉള്പ്പെടെ ചിരിക്കിക്കുയായിരുന്നു. എന്നിട്ട് താന്‍ പറഞ്ഞു; എന്റെ മുന്നണിയില്പ്പെ ട്ട എംഎൽഎയാണ് ഭരണകക്ഷിയിലെ ഏതെങ്കിലും ഒരു എംഎൽഎയ്‌ക്കെതിരെ ഇത്തരം ആരോപണവുമായി വന്നാല്‍ താന്‍ അത് കീറിയെറിയുമായിരുന്നു. മുഖ്യമന്ത്രിയുടെ അനുമതിയോടെയാണ് അൻവര്‍ ഈ ആരോപണം ഉന്നയിച്ചത്. മുഖ്യമന്ത്രിയുടെ ഗതികേട് ഓര്ത്ത് ചിരിക്കണോ കരയണോ എന്ന് താന്‍ സഭയില്‍ ചോദിച്ചു. അൻവറിന്റെ ഈ വെളിപ്പെടുത്തലോടെ മുഖ്യമന്ത്രിയുടെയും മുഖ്യമന്ത്രിയുടെ ഓഫീസിന്റെ ഗൂഢാലോചനയാണ് പുറത്തുവന്നത്.

Second Paragraph (saravana bhavan

ആ സമയത്ത് മുഖ്യമന്ത്രിക്കെതിരെ നിരന്തരം ആരോപണങ്ങള്‍ വന്നപ്പോള്‍ പിടിച്ചുനില്ക്കാ ന്‍ വേണ്ടിയാണ് തനിക്കെതിരെ വ്യാജ ആരോപണങ്ങള്‍ ഉന്നയിച്ചത്. അന്വരറിന്റെ രണ്ടാമത്തെ വെളിപ്പെടുത്തല്‍ സിപിഎമ്മിലെ ഒരുവിഭാഗത്തിന്റെ അറിവോടയാണ് താന്‍ കാര്യങ്ങള്‍ തുറന്നുപറഞ്ഞതെന്നാണ്. ഈ കാര്യവും താന്‍ പറഞ്ഞിരുന്നു. പിണറായിയുടെ ഏകാധിപത്യത്തിനെതിരെയുള്ള സിപിഎമ്മിലെ വിഭാഗീയതയുടെ ഭാഗമായിരുന്നു അൻവറിന്റെ ആരോപണം. മന്ത്രിമാരടക്കമുള്ള സിപിഎം നേതാക്കന്മാരായിരുന്നു അൻവ റിന്റെ ആരോപണത്തിന്റെ പിന്നില്‍. പിണറായി വിജയന്‍ കണ്ണുരിട്ടിയപ്പോള്‍ അവരെല്ലാം അൻവറിനെ കൈവിട്ടു. മുഖ്യമന്ത്രിയറിയാതെ ഇത്തരം ആരോപണം ശശി പറയുമോ?. മുഖ്യമന്ത്രിക്കും മുഖ്യമന്ത്രിയുടെ ഓഫീസിലെ ഉപജാപകസംഘത്തിനും ഈ ആരോപണത്തിന് പിന്നില്‍ ബന്ധമുണ്ട്. പിണറായി കണ്ണുരുട്ടിയതോടെ മറ്റുള്ളവര്‍ പിൻവാങ്ങുകയായിരുന്നുന്നും സതീശന്‍ പറഞ്ഞു.

പ്രതിപക്ഷ നേതാവിനെതിരെ 150 കോടിയുടെ അഴിമതി ആരോപണം ഉന്നയിച്ചത് മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി ശശിയുടെ നിര്ദേശനാനുസരണമെന്ന് പിവി അൻവര്‍ വാര്ത്താ സമ്മേളത്തില്‍ പറഞ്ഞിരുന്നു. താന്‍ അദ്ദേഹത്തോട് പരസ്യമായി മാപ്പു ചോദിക്കുന്നുവെന്നും തന്റെ മാപ്പ് സ്വീകരിക്കണമെന്നും അൻവര്‍ വാര്ത്താ സമ്മേളനത്തില്‍ പറഞ്ഞു.

അതെ സമയം വനനിയമത്തിനെതിരെ മലയോര ജനതക്ക് വേണ്ടി പോരാടാൻ എം.എൽ.എ സ്ഥാനം രാജിവെച്ച് തൃണമൂൽ കോൺഗ്രസിൽ ചേരണമെന്ന് മമത ബാനർജി ആവശ്യപ്പെട്ടതിനാലാണ് നിലമ്പൂർ എം.എൽ.എ പദവി രാജിവെച്ചതെന്ന് പി.വി. അൻവർ പറഞ്ഞു . രാജിവെച്ച ഒഴിവിൽ വരുന്ന ഉപതെരഞ്ഞെടുപ്പിൽ താൻ മത്സരിക്കില്ലെന്നും കോൺഗ്രസ് സ്ഥാനാർഥിയെ പിന്തുണക്കുമെന്നും അൻവർ കൂട്ടി ചേർത്തു . നിലമ്പൂരിൽ മലയോര ജനതയുടെ പ്രശ്നങ്ങൾ അറിയുന്ന വി.എസ് ജോയിയെ സ്ഥാനാർഥിയാക്കണം. വി.എസ് ജോയി താനുമായി വന്യജീവി പ്രശ്നം നിരന്തരമായി സംസാരിക്കാറുണ്ട്.

നിയമസഭ തെരഞ്ഞെടുപ്പോടെ രാജിവെച്ച് പാർട്ടിയിൽ ചേർന്ന് തെരഞ്ഞെടുപ്പിനെ നേരിടാമെന്നായിരുന്നു നേരത്തെ തീരുമാനിച്ചിരുന്നത്. എന്നാൽ, കൊൽക്കത്തയിൽ മമത ബാനർജിയുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ദീദി എന്ന് എല്ലാവരും സ്നേഹപൂർവം വിളിക്കുന്ന മമത രാജിവെക്കാൻ എന്നോട് പറഞ്ഞത്. സ്വതന്ത്രനായി ജയിച്ച് എം.എൽ.എയായതിനാൽ മറ്റൊരു പാർട്ടിയിൽ ചേരുമ്പോൾ നിയമപ്രശ്നങ്ങൾ ഉണ്ട്. വനനിയമം നിരവധി മനുഷ്യരുടെ പ്രശ്നമായതിനാൽ കാലതാമസം പാടില്ലെന്നും ഉടൻ രാജിവെച്ച് പ്രവർത്തിക്കണമെന്നും മമത ആവശ്യപ്പെട്ടു. ഇതിന് പിന്നാലെ കഴിഞ്ഞ 11ന് (ശനിയാഴ്ച) തന്നെ സ്പീക്കർക്ക് രാജിക്കത്ത് ഇമെയിൽ ചെയ്തിരുന്നു. എന്നാൽ, നേരിട്ട് കൈമാറണമെന്ന നിർദേശം ലഭിച്ചതിനാലാണ് കൊൽക്കത്തയിൽനിന്ന് വന്ന ശേഷം ഇന്ന് രാജിക്കത്ത് കൈമാറിയത്