Above Pot

മയക്ക് മരുന്ന് കേസ്, ആൻറണി രാജു വിനെതിരായ ആരോപണം ഗുരുതരമെന്ന് സർക്കാർ

ന്യൂ​ഡ​ല്‍ഹി: മു​ൻ ഗ​താ​ഗ​ത മ​ന്ത്രി​യും അ​ഭി​ഭാ​ഷ​ക​നു​മാ​യ ആ​ന്റ​ണി രാ​ജു മ​യ​ക്കു​മ​രു​ന്ന് കേ​സി​ലെ പ്ര​തി​യാ​യ വി​ദേ​ശ​പൗ​ര​നെ ര​ക്ഷി​ക്കാ​ൻ തൊ​ണ്ടി​മു​ത​ലാ​യ അ​ടി​വ​സ്ത്രം മാ​റ്റി​യെ​ന്ന ആ​രോ​പ​ണം ഗു​രു​ത​ര​മാ​ണെ​ന്ന് സം​സ്ഥാ​ന സ​ര്‍ക്കാ​ര്‍ സു​പ്രീം കോ​ട​തി​യി​ൽ ബോ​ധി​പ്പി​ച്ചു‍. അ​ഭി​ഭാ​ഷ​ക​നാ​യി​രു​ന്ന ആ​ന്റ​ണി രാ​ജു​വി​ന്റെ രാ​ഷ്ട്രീ​യ​ഭാ​വി ത​ക​ര്‍ക്കാ​നു​ള്ള കേ​സാ​ണ് ഇ​തെ​ന്ന വാ​ദം അ​ടി​സ്ഥാ​ന​ര​ഹി​ത​മാ​ണെ​ന്നും സ​ര്‍ക്കാ​ര്‍ സു​പ്രീം​കോ​ട​തി​യി​ല്‍ സ​മ​ര്‍പ്പി​ച്ച എ​തി​ര്‍സ​ത്യ​വാ​ങ്മൂ​ല​ത്തി​ല്‍ ബോ​ധി​പ്പി​ച്ചു.

First Paragraph  728-90

സം​ഭ​വ​ത്തി​ൽ പു​ന​ര​ന്വേ​ഷ​ണ​ത്തി​നെ​തി​രാ​യ ആ​ന്റ​ണി രാ​ജു​വി​​ന്റെ ഹ​ര​ജി ത​ള്ള​ണ​മെ​ന്നും സം​സ്ഥാ​ന സ​ർ​ക്കാ​ർ ആ​വ​ശ്യ​പ്പെ​ട്ടു. സം​സ്ഥാ​ന സ​ർ​ക്കാ​റി​ന് മ​റു​പ​ടി ന​ൽ​കാ​ൻ ജ​സ്റ്റി​സ് സി.​ടി. ര​വി​കു​മാ​ര്‍ അ​ധ്യ​ക്ഷ​നാ​യ സു​പ്രീം​കോ​ട​തി ബെ​ഞ്ച് മു​ൻ മ​ന്ത്രി​ക്ക് ഒ​രാ​ഴ്ച​ത്തെ സ​മ​യം ന​ൽ​കി. എ​തി​ര്‍സ​ത്യ​വാ​ങ്മൂ​ലം സ​മ​ര്‍പ്പി​ക്കാ​ന്‍ സം​സ്ഥാ​ന സ​ര്‍ക്കാ​ർ വൈ​കി​യ​തി​ൽ സു​പ്രീം​കോ​ട​തി രൂ​ക്ഷ വി​മ​ർ​ശ​നം ന​ട​ത്തി​യ​തി​നു ശേ​ഷ​മാ​ണ് ആ​ന്റ​ണി രാ​ജു​വി​നെ​തി​രാ​യ നി​ല​പാ​ട് കേ​ര​ളം അ​റി​യി​ച്ച​ത്. 1990 ഏ​പ്രി​ല്‍ നാ​ലി​ന് അ​ടി​വ​സ്ത്ര​ത്തി​ല്‍ ഒ​ളി​പ്പി​ച്ച മ​യ​ക്കു​മ​രു​ന്നു​മാ​യി തി​രു​വ​ന​ന്ത​പു​രം വി​മാ​ന​ത്താ​വ​ള​ത്തി​ൽ പി​ടി​യി​ലാ​യ ആ​സ്‌​ട്രേ​ലി​യ​ന്‍ പൗ​ര​നെ ര​ക്ഷി​ക്കാ​ന്‍ കോ​ട​തി​യി​ലി​രു​ന്ന തൊ​ണ്ടി​മു​ത​ല്‍ മാ​റ്റി​യെ​ന്നാ​ണ് കേ​സ്.

സെ​ഷ​ന്‍സ് കോ​ട​തി ശി​ക്ഷി​ച്ച പ്ര​തി​യെ ഹൈ​കോ​ട​തി​യി​ൽ​നി​ന്ന് ര​ക്ഷ​പ്പെ​ടു​ത്താ​ന്‍ തൊ​ണ്ടി​യാ​യ അ​ടി​വ​സ്ത്രം മാ​റ്റി​വെ​ച്ചു​വെ​ന്നാ​ണ് ആ​ന്റ​ണി രാ​ജു​വി​നെ​തി​രാ​യ കു​റ്റാ​രോ​പ​ണം. മാ​റ്റി​വെ​ച്ച അ​ടി​വ​സ്ത്രം പ്ര​തി​ക്ക് പാ​ക​മ​ല്ലെ​ന്നു ക​ണ്ട് ആ​സ്ട്രേ​ലി​യ​ൻ പൗ​ര​നെ ഹൈ​കോ​ട​തി വെ​റു​തെ​വി​ടു​ക​യും ചെ​യ്തു. ആ​ന്റ​ണി രാ​ജു, കോ​ട​തി ജീ​വ​ന​ക്കാ​ര​നാ​യ ജോ​സ് എ​ന്നി​വ​രാ​ണ് ഒ​ന്നും ര​ണ്ടും പ്ര​തി​ക​ൾ. ഇ​തി​ല്‍ പു​ന​ര​ന്വേ​ഷ​ണം ന​ട​ത്തു​ന്ന​തി​നെ​തി​രെ ആ​ന്റ​ണി രാ​ജു സ​മ​ർ​പ്പി​ച്ച ഹ​ര​ജി​യി​ലാ​ണ് സം​സ്ഥാ​ന സ​ര്‍ക്കാ​റി​ന്റെ എ​തി​ര്‍സ​ത്യ​വാ​ങ്മൂ​ലം