Header 1 vadesheri (working)

അന്തിക്കാട് ഉത്സവ എഴുന്നള്ളിപ്പിനിടെ ആനകളിടഞ്ഞ് കൊമ്പു കോർത്തു.

Above Post Pazhidam (working)

ഗുരുവായൂ ര്‍: അന്തിക്കാട് ഉത്സവ എഴുന്നള്ളിപ്പിനിടെ ആനകളിടഞ്ഞ് കൊമ്പു കോർത്തു . അന്തിക്കാട് മുറ്റിച്ചൂര്‍ അയ്യപ്പന്കാവ് ക്ഷേത്രത്തിലെ ഉത്സവത്തിനിടെയാണ് ആനകള്‍ ഇടഞ്ഞത്. വൈകീട്ടത്തെ എഴുന്നള്ളിപ്പിനിടെയാണ് സംഭവം. കൊടുങ്ങല്ലൂര്‍ ദേവീദാസന്‍ എന്ന ആന തിടമ്പേറ്റിയ ഉഷശ്രീ ശങ്കരന്കുട്ടി എന്ന ആനയെ കുത്തുകയായിരുന്നു.

First Paragraph Rugmini Regency (working)

ഇതോടെ ആളുകള്‍ പരിഭ്രാന്തരായി ആനപ്പുറത്ത് ഇരുന്നവര്‍ ചാടി രക്ഷപ്പെട്ടു. പിന്നീട് ആനയെ പാപ്പാന്മാlര്‍ ചേര്ന്ന് തളച്ചു വാഹനത്തില്‍ കൊണ്ട് പോയി. നേരത്തെ ആറാട്ടുപുഴ പൂരത്തിനിടയിലും ആനകളിടഞ്ഞ് പരസ്പരം കൊമ്പ് കോര്ത്തിരുന്നു. ആനകള്‍ ഇടയുന്നതിനെത്തുടര്ന്ന് തൃശൂര്‍ പൂരത്തിനടക്കം ആനയെഴുന്നെള്ളിപ്പില്‍ നിയന്ത്രണം കടുപ്പിക്കാന്‍ ഹൈക്കോടതി ഇടപെടലിന് കാരണ മായിരുന്നു

Second Paragraph  Amabdi Hadicrafts (working)