ഗുരുവായൂർ ആനയോട്ടത്തിന് മൂന്നാനകൾ

ഗുരുവായൂര്‍ ക്ഷേത്രോത്സവത്തിന്റെ ഭാഗമായി ബുധനാഴ്ച നടക്കുന്ന ആനയോട്ടത്തിന് മൂന്ന് ആനകളെ പങ്കെടുപ്പിക്കാന്‍ ജില്ലാ ഭരണകൂടം അനുമതി നല്‍കി. ഇതിന്റെ അടിസ്ഥാനത്തില്‍ പങ്കെടുക്കാനുള്ള ആനകളെ നറുക്കെടുപ്പിലൂടെ തെരഞ്ഞെടുത്തു. ദേവദാസ്, ഗോപീകണ്ണന്‍, ഗോപീകൃഷ്ണന്‍ എന്നീ ആനകളെയാണ് ഓടുന്നതിനായി തെരഞ്ഞെടുത്തത്.

ക്ഷേത്രം കിഴക്കേ ദീപസ്തംഭത്തിന് മുന്നിൽ വെച്ച് ഭരണ സമിതി അംഗം വേശാല ആണ് നറുക്ക് എടുപ്പ് നടത്തിയത് ചെയർ മാൻ അഡ്വ കെ ബി മോഹൻദാസ് ഭരണസമിതി അംഗങ്ങൾ ആയ കെ അജിത് , എ വി പ്രശാന്ത് ,അഡ്വ കെ വി മോഹന കൃഷ്ണൻ, ഡെപ്യുട്ടി അഡ്മിനിസ്ട്രറ്റർ കെ ആർ സുനിൽ കുമാർ ജീവ ധനം വിഭാഗത്തിലെ ഉദ്യോഗസ്ഥർ , ആന പാപ്പാന്മാർ എന്നിവർ പങ്കെ ടുത്തു