ഒറ്റ കൊമ്പൻ ഗോകുല്‍ ജേതാവ്, മറ്റൊരു ആനയുടെ പുറത്ത് നിന്നും വീണ് പാപ്പാന് പരിക്കേറ്റു
ഗുരുവായൂര്‍: ഗുരുവായൂര്‍ ക്ഷേത്രോത്സവ ത്തിന്റെ ഭാഗമായി നടത്തുന്ന ചരിത്രപ്രസിദ്ധമായ ആനയോട്ടത്തില്‍ ഒറ്റ കൊമ്പൻ ഗോകുല്‍ ജേതാവായി. മുന്നിൽ ഓടിയത് ചെന്താമരാക്ഷൻ ആയിരുന്നു അപ്സര ജംഗ്‌ഷൻ എത്തിയപ്പോൾ ചെന്താമരാക്ഷനെ മറി കടന്ന് ഗോകുൽ മുന്നോട്ട് കുതിച്ചു , പിന്നീട് ദീപസ്‌തംഭം വരെ ഗോകുൽ ഒന്നാം സ്ഥാനം ആർക്കും വിട്ടു കൊടുക്കാതെ ഗോപുര വാതിൽ കടന്നു
. ഗോകുലിന് പിറകെ രണ്ടാമതായി ചെന്താമരാക്ഷനും മൂന്നമതായി കണ്ണനും പിറകെ ദേവി എന്ന പിടിയാനയും ഓടിയെത്തി ചെന്താമരാക്ഷന്‍, ദേവി, ഗോകുല്‍, കണ്ണന്‍, വിഷ്ണു എന്നീ ആനകളെയാണ് മുന്നിാരയില്‍ ഓടുന്നതിന് തെരഞ്ഞെടുത്തിരുന്നത്
ക്ഷേത്രത്തില്‍ നാഴികമണി മൂന്ന് അടിച്ചതോടെ ആനകള്ക്ക് അണിയിക്കാനുള്ള മണികളുമായി പാപ്പാന്മാ ര്‍ മഞ്ജുളാല്‍ പരിസരത്ത് തയ്യാറായി നില്ക്കുകന്ന ആനകളുടെ അടുത്തേക്ക് ഓടി. മണികള്‍ ആനകള്ക്ക് അണിയിച്ച് മാരാര്‍ ശംഖ് ഊതിയതോടെ ആനകള്‍ ക്ഷേത്രം ലക്ഷ്യമാക്കി ഓടി.
ക്ഷേത്ര ഗോപുര നടയിൽ ആദ്യം ഓടി എത്തിയ ഗോകുലിനെ മാത്രമാണ് ക്ഷേത്രത്തിനകത്തേക്ക് പ്രശിപ്പിച്ചത് ഏഴു തവണ ക്ഷേത്രത്തിനുള്ളിൽ പ്രദിക്ഷണം നടത്തി കൊടിമരത്തിന് സമീപം നിന്ന് ഭഗവാനെ വണങ്ങി ആനയോട്ട ചടങ്ങ് പൂർത്തീകരിച്ചു .1994 ജനുവരി ഒൻപതിന് കൊച്ചി സ്വദേശി രഘു നാഥ് നടയിരുത്തിയതാണ് ഇപ്പോൾ 33 വയസ് പ്രായമുള്ള കൊമ്പനെ .
വർഷ ങ്ങൾക്ക് മുൻപ് ആനയെ ശീവേലി പറമ്പിൽ തളച്ചിട്ട സമയത്ത് ഉണങ്ങിയ തെങ്ങ് വീണ് ആണ് ഒരു കൊമ്പ് നഷ്ടപ്പെട്ടിരുന്നു. 2009 ഡിസംബർ 10 നാണ് അപകടം സംഭവിച്ചത് . പുറത്ത് എഴുന്നള്ളിപ്പിന് പോകുമ്പോൾ ഫൈബർ കൊമ്പ് ഘടിപ്പിച്ചാണ് എഴുന്നള്ളിപ്പിക്കുന്നത്എം സുഭാഷ് ആണ് ചട്ടക്കാരൻ ,പി ആർ ഗോകുൽ ദാസും ,എൻ പി ഉണ്ണികൃഷ്ണൻ സഹായികളുമാണ്
ഇതിനിടയിൽ ആനയോട്ട ചടങ്ങ് കഴിഞ്ഞു ആനക്കോട്ടയിലേക്ക് പോകുകയായിരുന്ന ഗോപാലകൃഷ്ണൻ എന്ന ആനയുടെ പാപ്പാന് ആനപ്പുറത്ത് നിന്നും പരിക്കേറ്റു കാർത്തികേയൻ എന്ന പാ പ്പനാണ് തല കറങ്ങി ആനപ്പുറത്ത് നിന്നും വീണത് പാപ്പാനെ തൃശൂർ ജൂബിലി മിഷൻ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു