Header 1 vadesheri (working)

‘ആനവര’ മത്സരത്തില്‍ വിജയികളായ കുട്ടികള്‍ക്ക് സമ്മാനങ്ങള്‍ നല്‍കി

Above Post Pazhidam (working)

ഗുരുവായൂർ : ഗുരുവായൂര്‍ ദേവസ്വവും മാതൃഭൂമി”യും ചേര്‍ന്ന് നടത്തിയ ‘ആനവര’ മത്സരത്തില്‍ വിജയികളായ 56 കുട്ടികള്‍ക്ക് സമ്മാനങ്ങള്‍ നല്‍കി. അതോടൊപ്പം ‘ 45 ക്ഷേത്രകലാകാരന്‍മാര്‍ക്കുള്ള ആദരവും നടന്നു. കണ്ണന്റെ പാരമ്പര്യ വാദ്യഅടിയന്തിരക്കാര്‍, നിത്യനിദാന ചടങ്ങുകളുടെ കലാകാരന്‍മാര്‍, കൃഷ്ണനാട്ടം,കൂത്ത്-പാഠകം-കളമെഴുത്ത് വിഭാഗങ്ങളിലുള്ളവര്‍ തുടങ്ങിയവരെയാണ് ആദരിച്ചത്. ക്ഷേത്രനടയിലെ ശ്രീഗുരുവായൂരപ്പന്‍ ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങ് ക്ഷേത്രം തന്ത്രി ചേന്നാസ് ദിനേശന്‍ നമ്പൂതിരിപ്പാട് ഭദ്രദീപം കൊളുത്തി. ഗുരുവായൂര്‍ ദേവസ്വം ചെയര്‍മാന്‍ ഡോ.വി.കെ.വിജയന്‍ ഉദ്ഘാടനം ചെയ്തു.

First Paragraph Rugmini Regency (working)

വിദ്യാര്‍ത്ഥികള്‍ക്കുള്ള സമ്മാനങ്ങള്‍ സംഗീത സംവിധായകന്‍ വിദ്യാധരനും ക്ഷേത്രകലാകാരന്‍മാര്‍ക്കുള്ള ഉപഹാരവും പുടവയും മേളപ്രാമാണികന്‍ പെരുവനം കുട്ടന്‍മാരാരും സമ്മാനിച്ചു. മാതൃഭൂമി റീജയണല്‍ മാനേജര്‍ വിനോദ് പി.നാരായണ്‍ അധ്യക്ഷനായി. വിധികര്‍ത്താവും ചുമര്‍ച്ചിത്രകാരനുമായ ഡോ.കെ.യു.കൃഷ്ണകുമാര്‍ ‘ആനവര’ അവലോകനം നടത്തി. മാതൃഭൂമി സീനിയര്‍ ന്യൂസ് എഡിറ്റര്‍ എം.കെ.കൃഷ്ണകുമാര്‍, ദേവസ്വം ഭരണസമിതിയംഗങ്ങളായ മല്ലിശ്ശേരി പരമേശ്വരന്‍ നമ്പൂതിരിപ്പാട്, കെ.പി.വിശ്വനാഥന്‍, കൗണ്‍സിലര്‍ ശോഭ ഹരിനാരായണന്‍, ദേവസ്വം വൈദിക സാംസ്‌കാരിക കേന്ദ്രം ഡയറക്ടര്‍ ഡോ.പി.നാരായണന്‍ നമ്പൂതിരി, പി.ആര്‍.ഒ. വിമല്‍ ജി.നാഥ്, കലാനിലയം സൂപ്രണ്ട് മുരളി പുറനാട്ടുകര എന്നിവര്‍ പ്രസംഗിച്ചു.

Second Paragraph  Amabdi Hadicrafts (working)

ആദരിക്കപ്പെട്ട കലാകാരന്‍മാര്‍ക്കുവേണ്ടി പാരമ്പര്യ വാദ്യ അടിയന്തിര പ്രവൃത്തികാരന്‍ ഗുരുവായൂര്‍ ശശിമാരാരും കൃഷ്ണനാട്ടം തൊപ്പി മദ്ദളം വിഭാഗം ആശാന്‍ കെ.രമേശനും മറുപടി പ്രസംഗം നടത്തി. ‘ആനവര’ മത്സരം വിധികര്‍ത്താക്കളായ ഡോ.കെ.യു.കൃഷ്ണകുമാര്‍, എന്‍.ബി.ലതാദേവി, റെജിന്‍ പി.തോമസ്,എ.ബിനില്‍ എന്നിവര്‍ക്ക് ഉപഹാരം നല്‍കി. ദേവസ്വം വാദ്യവിദ്യാലയത്തിലെ വിദ്യാര്‍്ത്ഥികളായ കാര്‍ത്തിക് ജെ.മാരാരും കൃഷ്ണറാം ജ്യോതിദാസും ചേര്‍ന്ന് അവതരിപ്പിച്ച അഷ്ടപദിയോടെയായിരുന്നു തുടക്കം.