
പുന്നത്തൂർ ആനത്താവളത്തിന്റെ അൻപതാം വാർഷികം ദേവസ്വം ആഘോഷിക്കണം.

ഗുരുവായൂർ : പുന്നത്തൂർ കോട്ടയിലേക്ക് ആനത്താവളം മാറ്റിയതിന്റെ അൻപതാം വാർഷികം : ദേവസ്വം സമുചിതമായി ആഘോഷിക്കണമെന്ന് പൈതൃകം ഗുരുവായൂർ പെരുമയോഗം ആവശ്യപ്പെട്ടു. ശ്രീഗുരുവായൂരപ്പൻ്റെ ആനകൾ ഗുരുവായൂരിലെ കോവിലകം പറമ്പിൽ നിന്നും പുന്നത്തൂർ കോട്ടയിലെ ഇന്നത്തെ ആനത്താവളത്തിലേക്ക് മാറ്റിയിട്ട് ഈ വരുന്ന ജൂൺ 26 ന് അൻപത് വർഷം തികയുകയാണ്.

ഈ ഗൃഹപ്രവേശനം സമുചിതമായി ആഘോഷിക്കുന്നതിന് ഗുരുവായൂർ ദേവസ്വം മുൻകൈ എടുക്കണമെന്ന് പൈതൃകം ഗുരുവായൂർ പെരുമയോഗം ആവശ്യപ്പെട്ടു’. ആനക്കോട്ടയിലെ മുൻ ജീവനക്കാരുടെ നേതൃത്വത്തിൽ കഴിഞ്ഞ കുറച്ചു വര്‍ഷമായി ജൂൺ 26നു ആനക്കോട്ടയിൽ ആനയൂട്ട് നടത്താറുണ്ട് . ഈ വർഷവും ആനയൂട്ട് നടത്താൻ വേണ്ടി ദേവസ്വത്തിൽ 20,000 രൂപ അടവാക്കിയിട്ടുണ്ട്