
ആനത്താവളത്തില്‍ വനംവകുപ്പ് വിജിലന്‍സ് പരിശോധന

ഗുരുവായൂര്‍: . ഹൈക്കോടതിയുടെ നിര്‍ദേശ പ്രകാരം വനംവകുപ്പിന്റെ വിജിലന്‍സ് സംഘം ആനത്താവളത്തിലെത്തി. ആനത്താവളം ശോച്യാവസ്ഥയിലാണെന്ന് ചൂണ്ടിക്കാട്ടി മാധ്യമ പ്രവര്‍ത്തകയായ സംഗീത അയ്യര്‍ നല്‍കിയ ഹര്‍ജിയെ തുടര്‍ന്നാണ് വിജിലന്‍സ് സംഘം ആനകോട്ടയില്‍ പരിശോധനക്കെത്തിയത്.

എറണാകുളം വിജിലന്‍സ് ഡി.എഫ്.ഒ: മനു സത്യന്‍, തൃശ്ശൂര്‍ സോഷ്യല്‍ ഫോറസ്ട്രി ഡി.എഫ്.ഒ: കെ. മനോജ്, എറണാകുളം സോഷ്യല്‍ ഫോറസ്ട്രി ഡി.എഫ്.ഒ: ഫെന്‍ ആന്റണി, ഫോറസ്റ്റ് വെറ്ററിനറി ഓഫീസര്‍മാരായ ഡോ: മിഥുന്‍, ഡോ: ബിനോയ് സി. ബാബു, ഫോറസ്റ്റ് ഡെപ്യൂട്ടി റെയ്ഞ്ച് ഓഫീസര്‍ എം.ബി. അനില്‍കുമാര്‍ എന്നിവരടങ്ങുന്ന പത്തംഗ സംഘമാണ് പരിശോധനക്കെത്തിയത്.

ആനകളുടെ വിശദാംശങ്ങള്‍, ചികിത്സാ രീതികള്‍, ആരോഗ്യസ്ഥിതി, പരിശോധനാ റിപ്പോര്‍ട്ടുകള്‍ തുടങ്ങിയവ സംഘം പരിശോധിച്ചു. കെട്ടുംതറികളിലും സംഘം പരിശോധന നടത്തി. റിപ്പോര്‍ട്ട് കോടതിക്ക് കൈമാറും. . ജസ്റ്റിസ് അനില്‍ കെ. നരേന്ദ്രന്‍, ജസ്റ്റിസ് പി.വി. ബാലകൃഷ്ണന്‍ എന്നിവരടങ്ങുന്ന ഡിവിഷന്‍ ബെഞ്ചാണ് വിശദീകരണം തേടിയിരിക്കുന്നത്. വിഷയം ജൂണ്‍ 27 ന് പരിഗണിക്കാന്‍ മാറ്റിയിട്ടുണ്ട്.