Header 1 = sarovaram
Above Pot

ക്ഷേത്രത്തിൽ അനന്തശയനം ചിത്രത്തിന് പുനർജനി

ഗുരുവായൂർ : കാലപ്പഴക്കത്താൽ നിറം മങ്ങി മനോഹാരിത| നഷ്ടമായ അനന്തശയനം ചിത്രത്തിന് പുനർജനി. തനിമയൊട്ടും ചോരാതെ പുതുക്കി സംരക്ഷിച്ച ചിത്രം ക്ഷേത്രത്തിൽ സമർപ്പിച്ചു. ദേവസ്വം ചുമർചിത്ര പഠന കേന്ദ്രത്തിൻ്റെ നേതൃത്വത്തിലാണ് ‘അനന്തശയനം ചിത്രം പുതുക്കി സംരക്ഷിച്ചത്.നാലു പതിറ്റാണ്ട് മുൻപ് സ്ഥാപിച്ച ചിത്രമാണ് ‘ കിഴക്കേ പുഷ്പോത്ത് നാരായണൻ നമ്പീശൻ്റെ സൃഷ്ടിയാണ് അനന്തശയനം. 1972 ൽ ഗുരുവായൂരപ്പനു സമർപ്പിച്ചു. തുടർന് ക്ഷേത്ര
നാലമ്പലത്തിൻ്റെ പടിഞ്ഞാറെ ചുവരിൽ ചിത്രം സ്ഥാപിക്കപ്പെട്ടു.

Astrologer

കാലമേറെ കടന്നപ്പോൾ ചിത്രം മങ്ങി. നിറം കെട്ടു . പ്രഭ നഷ്ടമായി. ഈ സാഹചര്യത്തിലാണ്ചുമർചിത്ര പഠന കേന്ദ്രത്തിന്റെ നേതൃത്വത്തിൽ ചിത്രം പുതുക്കിസംരക്ഷിച്ചത്.പുതുക്കി ‘ നവീകരിച്ച അനന്തശയനം ചിത്രം
നാരായണൻ നമ്പീശന്റെ പൗത്രി കെ പി ഉമാദേവിയാണ് ക്ഷേത്രത്തിൽ
സമർപ്പിച്ചത്.

ചടങ്ങിൽ ദേവസ്വം ചെയർമാൻ ഡോ.വി.കെ.വിജയൻ, ഭരണസമിതി അംഗം സി.മനോജ്, അഡ്മിനിസ്ട്രേറ്റർ കെ.പി.വിനയൻ, ക്ഷേത്രം ഡെപ്യുട്ടി അഡ്മിനിസ്ട്രേറ്റർ പി.മനോജ് കുമാർ, ക്ഷേത്രം അസി.മാനേജർ എ.വി.പ്രശാന്ത്, ഗുരുവായൂർ ദേവസ്വം ചുമർചിത്ര പഠനകേന്ദ്രം പ്രിൻസിപ്പാൾ ഡോ.കെ.യു.കൃഷ്ണകുമാർ, കലാനിലയം സൂപ്രണ്ട് ഡോ.മുരളി പുറനാട്ടുകര, കളിയോഗം ആശാൻ സി. സേതുമാധവൻ, എന്നിവർ സന്നിഹിതരായി

Vadasheri Footer