Header 1 vadesheri (working)

ഗുരുവായൂർ ക്ഷേത്രത്തിൽ ആനകളുടെ കുറവ് പരിഹരിക്കും : മന്ത്രി കെ രാധാകൃഷ്ണൻ.

Above Post Pazhidam (working)

ഗുരുവായൂർ : ഗുരുവായൂർ ക്ഷേത്രത്തിൽ ആനകൾക്ക് വളരെ പ്രാധാന്യമുണ്ട്. ആനകളുടെ കുറവ് പരിഹരിക്കാൻ സർക്കാർ നടപടിയെടുക്കുമെന്ന് ദേവസ്വം മന്ത്രി കെ രാധാകൃഷ്ണൻ അഭിപ്രായപ്പെട്ടു . ഇക്കാര്യം കോടതിയുടെയും കേന്ദ്ര സർക്കാരിൻ്റെയും ശ്രദ്ധയിൽ കൊണ്ടുവരാൻ ശ്രമിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു .

First Paragraph Rugmini Regency (working)

ഗുരുവായൂർ ദേവസ്വം ആദ്ധ്യത്മിക മാസികയായ ഭക്തപ്രിയയുടെ ഇംഗ്ലീഷ്, മലയാളം ഓൺലൈൻ പതിപ്പ് പ്രകാശനം, നെല്ല് ഗോഡൗൺ, വെങ്ങാട് ഗോകുലത്തിലെ വേയ് ബ്രിഡ്ജ് എന്നിവയുടെ ഉദ്ഘാടനം മേൽപത്തൂർ ആഡിറ്റോറിയത്തിൽ നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.അയൽ സംസ്ഥാനങ്ങളിലെ ഗുരുവായൂരപ്പഭക്തർക്ക് കൂടി മനസിലാകുന്ന നിലയിൽ ഭക്തപ്രി,യ ആദ്ധ്യാത്മിക മാസിക ഇതരഭാഷകളിലേക്കും പരിഭാഷപ്പെടുത്തുന്ന കാര്യം ദേവസ്വം പരിശോധിക്കണമെന്ന് മന്ത്രി ആവശ്യപ്പെട്ടു .

Second Paragraph  Amabdi Hadicrafts (working)

ഭക്തപ്രിയ ഇംഗ്ലീഷ് ഓൺലൈൻ പതിപ്പിൻ്റെ കോപ്പി മന്ത്രിയിൽ നിന്ന് പത്രാധിപസമിതി അംഗം രാധാകൃഷ്ണൻ കാക്കാശേരി ഏറ്റുവാങ്ങി. ഭക്തപ്രിയയുടെ ഓൺലൈൻ പതിപ്പിറക്കിയത് അഭിനന്ദനാർഹമാണ്. വിദേശികൾക്കടക്കം ഗുരുവായൂരപ്പനെക്കുറിച്ച് മനസിലാക്കാൻ ഭക്തപ്രിയ ഇംഗ്ലീഷ് ഓൺലൈൻ പതിപ്പ് വഴി സാധിക്കും. നമ്മുടെ അയൽ സംസ്ഥാനങ്ങളിലെ ഭക്തർക്കു കൂടി മനസിലാകാൻ ഇതര ഭാഷകളിലേക്ക് കൂടി ഭക്തപ്രിയ പരിഭാഷപ്പെടുത്തണം.

ഭക്തർക്കായി കൂടുതൽ സൗകര്യങ്ങൾ ഏർപ്പെടുത്തുന്നത് അഭിനന്ദനാർഹമാന് . മേൽപ്പൂത്തൂർ ആഡിറ്റോറിയത്തിൽ ഭക്തർക്കായി കൂടുതൽ സൗകര്യങ്ങൾ ഏർപ്പെടുത്തണം. ഇനിയും വികസന രംഗത്ത് മുന്നേറ്റം ഉണ്ടാക്കാൻ കഴിയണം. . ഗുരുവായൂർ ക്ഷേത്രപ്രവേശന സമരത്തിൽ പങ്കെടുത്ത വടേക്കര ബാലകൃഷ്ണൻ നായർ, പുതുശേരി കുട്ടപ്പാ മാസ്റ്റർ എന്നിവരുടെ കുടുംബാംഗങ്ങളെ മന്ത്രി ആദരിച്ചു.

ചടങ്ങിൽ ദേവസ്വം ചെയർമാൻ അഡ്വ. കെ.ബി.മോഹൻദാസ് അധ്യക്ഷനായിരുന്നു.
എൻ.കെ അക്ബർ എം എൽ എ, ഗുരുവായൂർ നഗരസഭാ ചെയർമാൻ എം. കൃഷ്ണദാസ് എന്നിവർ വിശിഷ്ടാതിഥികളായി പങ്കെടുത്തു. നഗര സഭാ കൗൺസിലർമാരായ ശോഭാ ഹരിനാരായണൻ, ജ്യോതി ഹരീന്ദ്രനാഥ്, ഭക്ത പ്രിയ പത്രാധിപസമിതിയെ പ്രതിനിധീകരിച്ച് വി മുരളി എന്നിവർ ചടങ്ങിൽ സംസാരിച്ചു.


ദേവസ്വം ഭരണസമിതി അംഗം കെ.വി.ഷാജി, ഭക്തപ്രിയ പത്രാധിപ സമിതി അംഗങ്ങളായ ടി.ബാലകൃഷ്ണൻ,ഷാജി പുതൂർ എന്നിവർ യോഗത്തിൽ സന്നിഹിതരായി.ദേവസ്വം ഭരണസമിതി അംഗങ്ങളായ അഡ്വ : കെ .അജിത്ത് സ്വാഗതവും ഇ.പി.ആർ വേശാല നന്ദിയും രേഖപ്പെടുത്തി.