Header 1 vadesheri (working)

ഗുരുവായൂർ ആനക്കോട്ടയിൽ ആനകൾക്ക് വെള്ളം കൊടുക്കാതെ പാപ്പാന്മാരുടെ പ്രതിഷേധം

Above Post Pazhidam (working)

ഗുരുവായൂർ : ഗുരുവായൂർ ദേവസ്വം ആനക്കോട്ടയിലെ ആനകൾക്ക് ദാഹ ജലം പോലും കൊടുക്കാതെ പാപ്പാന്മാരുടെ ക്രൂരത. ഇന്ന് രാവിലെയാണ് പാപ്പാന്മാർ അപ്രഖ്യാപിത സമരം നടത്തി ഭഗവാന്റെ ഗജ സമ്പത്തിന് കുടി നീര് മുട്ടിച്ചത് . എന്നും രാവിലെ 8 ന് ജോലിക്കെത്തുന്ന പാപ്പാൻമാർ ആനയ്ക്ക് വെള്ളം കൊടുത്തശേഷം മറ്റു ഇടപാടുകൾക്ക് പോകുകയാണത്രെ ,ഇതിനു തടയിടാനായി രാവിലെ 8 മുതൽ ഉച്ചക്ക് 12 വരെയും ഉച്ചക്ക് രണ്ടു മുതൽ വൈകീട്ട് അഞ്ചു വരെ പാപ്പാന്മാർ ആനകളുടെ അടുത്തുണ്ടാകണമെന്ന് കഴിഞ്ഞ ഭരണ സമിതി തീരുമാനം എടുത്തിരുന്നു .

First Paragraph Rugmini Regency (working)

ആനക്കോട്ടയിൽ സന്ദർശകർ കൂടിയതോടെയാണ് ആനകളുടെ അടുത്ത് പാപ്പാന്മാർ ഉണ്ടാകണമെന്ന തീരുമാനം എടുത്തത് ഭരണ സമിതിയുടെ തീരുമാനത്തെ വിലവെക്കാതെ പഴയ രീതി തന്നെ പാപ്പാന്മാർ തുടരുന്നത് കണ്ട ആനക്കോട്ടയുടെ ചുമതല ഉള്ള ഉദ്യോഗസ്ഥൻ ഡ്യൂട്ടി കഴിഞ്ഞു പോകുന്ന നേരത്ത് റജിസ്റ്ററിൽ ഒപ്പിട്ടാൽ മതിയത് കർശനം നിർദേശം നൽകിയത്രെ .ഇതിൽ കുപിതരായ പാപ്പാന്മാർ ആനകളുടെ കെട്ടു തറയിലേക്ക് പോകാതെ സംഘടിച്ചു പ്രതിഷേധിക്കുകയായിരുന്നു . ഒടുവിൽ അഡ്മിനിസ്ട്രേറ്ററും യൂണിയൻ നേതാക്കളും ഇടപെട്ടാണ് രാവിലെ പത്തരയോടെ പ്രശ്നത്തിന് താത്കാലിക പരിഹാരം ഉണ്ടാക്കിയത്. ഇതിനു ശേഷമാണ് കെട്ടു തറയിൽ പോയി പാപ്പാന്മാർ ആനകൾക്ക് വെള്ളവും തീറ്റയും കൊടുത്തത് .

Second Paragraph  Amabdi Hadicrafts (working)

സ്വകാര്യ വ്യക്തികളുടെ ആനകൾ എഴുന്നള്ളിപ്പിന് പോയി സമ്പാദിച്ചു കൊണ്ട് വന്നാൽ മാത്രമെ അവരുടെ പാപ്പാന്മാർക്ക് മുഴുവൻ ശമ്പളവും ലഭിക്കുകയുള്ളു , ഗുരുവായൂരപ്പന്റെ ആനകളുടെ പാപ്പാന്മാർക്ക് 30 ദിവസം കഴിഞ്ഞാൽ ശമ്പളം അവരുടെ അക്കൗണ്ടിൽ എത്തും , കോവിഡ് മഹാമാരിയോ , ആനകളെ നീരിൽ തളക്കുന്ന കാലമോ ഒന്നും ശമ്പളത്തെ ബാധിക്കുന്നില്ല , ഈ ഒരു അഹങ്കാരമാണ് ഇന്നലെ ഉച്ചക്ക് രണ്ടര മണിക്ക് വെള്ളം കൊടുത്ത ആനകൾക്ക് ഇന്ന് രാവിലെ വെള്ളം കൊടുക്കാതെ പ്രതിഷേധിക്കാൻ പാപ്പാന്മാർക്ക് ധൈര്യം കൊടുത്തത് എന്നാണ് ആനപ്രേമികൾ കുറ്റപ്പെടുത്തുന്നത് . മേലുദ്യോഗസ്ഥരും പാപ്പാന്മാരും തമ്മിലുള്ള തർക്കത്തിൽ ആനകളുടെ കുടി വെള്ളം മുട്ടിക്കേണ്ടതുണ്ടോ എന്ന ചോദ്യമാണ് ഉയരുന്നത് . സംഭവം വിവാദമായതോടെ വനം വകുപ്പും അന്വേഷണം ആരംഭിച്ചു . നാളെ ആനക്കോട്ടയിൽ എത്തി ഉദ്യോഗസ്ഥരിൽ നിന്നും പാപ്പാന്മാരിൽ നിന്നും വനം വകുപ്പ് വിശദീകരണം തേടും .