ഗുരുവായൂർ ആനയോട്ടം വെള്ളിയാഴ്ച , ഓടാനുള്ള ആനകളെ നറുക്കെടുപ്പിലൂടെ തിരഞ്ഞെടുത്തു
ഗുരുവായൂർ: ഗുരുവായൂർ ഉത്സവത്തിനു മുന്നോടിയായുള്ള വിശ്വ പ്രസിദ്ധമായ ആനയോട്ടം വെളിയാഴ്ച മൂന്ന് മണിക്ക് നടക്കും. 19 ആനകളെയാണ് പങ്കെടുപ്പിക്കുക. മുന്നിൽ ഓടാനുള്ള അഞ്ച് ആനകളെ വ്യാഴാഴച നറുക്കെടുപ്പിലൂടെ തിരഞ്ഞെടുത്തു.1) ചെന്താമരാക്ഷൻ, 2) ദേവി, 3) ഗോകുൽ, 4) കണ്ണൻ, 5) വിഷ്ണു തുടങ്ങിയ ആനകൾക്കാണ് നറുക്ക് വീണത്. കരുതൽ ആയി രവികൃഷ്ണൻ, ഗോപി കണ്ണൻ എന്നീ ആനകളെയും തിരഞ്ഞെടുത്തു.
കൊമ്പൻമാരായ വിഷ്ണു, ദേവദാസ്, ഗോപിക്കണ്ണൻ, ഗോപീകൃഷ്ണൻ, രവികൃഷ്ണൻ, കണ്ണൻ, ഗോകുൽ, ചെന്താമരാക്ഷൻ, ബാലു, പിടിയാന ദേവി എന്നിങ്ങനെ 10 ആനകളിൽനിന്നാണ് അഞ്ചാനകളെ തിരഞ്ഞെടുത്തത്. ഇതിൽ ഗോപിക്കണ്ണൻ, ഗോപീകൃഷ്ണൻ, കണ്ണൻ എന്നീ കൊമ്പന്മാർ ആനയോട്ടത്തിൽ പങ്കെടുക്കുന്നവരാണ്. ഗുരുവായൂരപ്പന്റെ ഗജ സമ്പത്തിലെ അംഗങ്ങൾ ആയ ഗോപീ കൃഷ്ണൻ ഇന്ദ്രസെൻ നന്ദൻ , ബാലു , ദേവദാസ് , സിദ്ധാർത്ഥൻ , അക്ഷയ് കൃഷ്ണൻ ,ദമോദർ ദാസ് , പീതാംബരൻ , ലക്ഷ്മി കൃഷ്ണ , ഗോപലകൃഷ്ണൻ ജൂനിയർ കേശവൻ എന്നീ കൊമ്പൻ മാരും ആനയോട്ട ചടങ്ങിൽ പങ്കെടുക്കും
ഗുരുവായൂർ ദേവസ്വം ചെയർമാൻ ഡോ വി കെ വിജയൻ, അഡ്മിനിസ്റേറ്റർ കെ പി വിനയൻ, ദേവസ്വം ഭരണസമിതിയംഗവും സബ് കമ്മിറ്റി ചെയർമാനുമായ കെ ആർ ഗോപിനാഥ്, ഭരണ സമിതി അംഗം സി മനോജ്, ഡെപ്യൂട്ടി അഡ്മിനിസ്ട്രേറ്റർ മനോജ്, ആനക്കോട്ട ഡെപ്യൂട്ടി അഡ്മിനിസ്ട്രേറ്റർ കെ.എസ്. മായാദേവി, ജീവധനം മാനേജർ സി ആർ ലെജുമോൾ എന്നിവരാണ് നറുക്കെടുത്തത്. ആനയോട്ടം സബ് കമ്മിറ്റീ അംഗങ്ങളായ കെ പി ഉദയൻ, സജീവൻ നമ്പിയത്ത് എന്നിവർ ചടങ്ങിൽ പങ്കെടുത്തു.