Header 1 vadesheri (working)

അമൃത് ഭാരത് സ്റ്റേഷൻ , ഗുരുവായൂർ സ്റ്റേഷൻ നവീകരണത്തിന് ടെണ്ടർ ക്ഷണിച്ചു. ടി.എൻ. പ്രതാപൻ

Above Post Pazhidam (working)

ഗുരുവായൂർ: അമ്യത് ഭാരത് പദ്ധതിയിൽ ഉൾപ്പെടുത്തി നവീകരിയ്ക്കുന്ന ഗുരുവായൂർ റെയിൽവേ സ്‌റ്റേഷന്റെ ആദ്യ ഘട്ട നിർമ്മാണത്തിനുള്ള ദർഘാസുകൾ റെയിൽവേ ക്ഷണിച്ചതായി ടി എൻ പ്രതാപൻ എം പി അറിയിച്ചു. 393.17 ലക്ഷം രൂപ അടങ്കൽ തുകയ്ക്കുള്ള പ്രവൃത്തികളാണ് ആദ്യ ഘട്ടത്തിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. 6 മാസമാണ് നിർമ്മാണ കാലാവധി.

First Paragraph Rugmini Regency (working)

തിരുവനന്തപുരം ഡിവിഷന്റെ ഗതി ശക്തി വിഭാഗം ചീഫ് പ്രോജക്ട് മാനേജരാണ് ദർഘാസുകൾ ക്ഷണിച്ചിരിയ്ക്കുന്നത്. 2024 മാർച്ചിൽ ആദ്യ ഘട്ട നിർമ്മാണം പൂർത്തിയാക്കാനാണ് റെയിൽവേ ലക്ഷ്യമിടുന്നത്. കാൽനട മേല്പാലം, മനോഹരമായ പൂമുഖം, പുതിയ പ്രവേശന കവാടം. വാഹനങ്ങളുടെ സുഗമമായ നീക്കത്തിന് അനുയോജ്യമായ പ്രവേശന വഴികളും മനോഹരമായ മുൻഭാഗവും, പ്ലാറ്റ് ഫോമുകൾ മെച്ചപ്പെടുത്തലും കൂടുതൽ ഇടങ്ങളിൽ മേൽക്കൂരയും, എല്ലാ സൌകര്യങ്ങളോടെയുമുള്ള സ്റ്റേഷൻ മന്ദിരം, മെച്ചപ്പെട്ട ബോർഡുകളും തീവണ്ടി വിവരങ്ങൾ നൽകാനുള്ള ആധുനിക സാങ്കേതിക സംവിധാനങ്ങളും എന്നിവയാണ് ഗുരുവായൂരിൽ വരുന്നത് എന്ന് എം പി അറിയിച്ചു