Header 1 = sarovaram
Above Pot

അമ്മയെയും മകനെയും തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

ഗുരുവായൂർ : കണ്ടാണശേരി നാല്‍ക്കവലയില്‍ അമ്മയേയും, മകനേയും വീടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി.കുറിയേടത്ത് സുരേഷിന്റെ ഭാര്യ സുരേഖ (46) മകന്‍ അമല്‍ (21) എന്നിവരെയാണ് താമസിക്കുന്ന വാടക വീടിന്റെ പിറകിലെ വരാന്തയില്‍ വ്യാഴാഴ്ച പകല്‍ 2 മണിയോടെ മരിച്ച നിലയില്‍ കണ്ടെത്തിയത്.

ഇരുവരും ആത്മഹത്യാ ചെയ്തതാണെന്നാണ് പ്രാഥമിക കണ്ടെത്തൽ എന്ന് ഗുരുവായൂർ എ സി കെ ജി സുരേഷ് അറിയിച്ചു അമൽ മാനസിക ആരോഗ്യത്തിനുള്ള ചികിത്സയിൽ ആയിരുന്നു മകളുടെ വിവാഹത്തോടനുബന്ധിച്ചു ഉണ്ടായ സാമ്പത്തിക ബാധ്യതയും തയ്യൽ ജോലിക്കാരിയായ സുരേഖയെ ഏറെ തളർത്തിയിരുന്നു. സുരേഖയുടെ ഭർത്താവ് സുരേഷ് ടിപ്പർ ഡ്രൈവർ ആയി ജോലി ചെയ്യുകയാണ്

Vadasheri Footer