Post Header (woking) vadesheri

അമ്മ’യില്‍ തെരഞ്ഞെടുപ്പ് നടത്താന്‍ ധാരണ

Above Post Pazhidam (working)

കൊച്ചി : മലയാള സിനിമാ താരങ്ങളുടെ സംഘടനയായ അമ്മ യിൽ മൂന്നുമാസത്തിനുള്ളിൽ തിരഞ്ഞെടുപ്പ് നടത്താൻ ധാരണയായി. തിരഞ്ഞെടുപ്പ് വരെ നിലവിലെ ഭരണസമിതി തുടരും. അഡ്ഹോക്ക് കമ്മിറ്റിയുടെ കാലാവധി അവസാനിച്ചു. മോഹൻലാലിന്റെ നിർദ്ദേശ പ്രകാരമാണ് തിരഞ്ഞെടുപ്പ് നടക്കുക. ഇന്ന് കൊച്ചിയിൽ ചേർന്ന അമ്മ ജനറൽ ബോഡിയിലാണ് തിരഞ്ഞെടുപ്പ് നടത്താൻ തീരുമാനമായത്

Arya bhavan inner

Second Paragraph  Sarovaram(working)

സിനിമാക്കാർ സത്യവാങ്മൂലം നൽകണം; ലഹരി ഉപയോഗം തടയാൻ നിർമാതാക്കൾ, അമ്മയുടെ യോഗത്തിൽ ചർച്ചയാകുംകൊച്ചി: മലയാള സിനിമാമേഖലയിലെ ലഹരി ഉപയോഗം തടയുന്നതിന്റെ ഭാഗമായി നിർമാതാക്കളുടെ സംഘടന കൊണ്ടുവന്ന നിർദ്ദേശങ്ങൾ അമ്മയുടെ യോഗത്തിൽ ചർച്ചയാകും.

Third paragraph Saravan bhavan

അവസാനഘട്ടത്തിൽ പ്രസിഡന്റായി തുടരാൻ ഇടയ്ക്ക് മോഹൻലാൽ വിസമ്മതിച്ചെങ്കിലും നിലവിലുള്ള അഡ്ഹോക്ക് കമ്മിറ്റി തുടരട്ടെ എന്നും മോഹൻലാൽ തന്നെ നയിക്കണമെന്നുമുള്ള ആവശ്യത്തിലാണ് സംഘടന എത്തിയത്. നേരത്തെ മോഹൻലാലിനെ തന്നെ വീണ്ടും എതിരില്ലാതെ പ്രസിഡന്റായി തിരഞ്ഞെടുക്കും എന്ന റിപ്പോർട്ടുകളാണ് പുറത്തുവന്നത്.

First Paragraph Jitesh panikar (working)

കലൂർ ഗോകുലം കൺവെൻഷൻ സെന്ററിൽ ചേർന്ന വാർഷിക പൊതുയോഗത്തിൽ സിനിമാ സെറ്റുകളിലെ ലഹരി ഉപയോഗത്തിനെതിരെ എടുക്കേണ്ട തീരുമാനങ്ങളെ കുറിച്ചും ചർച്ച ചെയ്തെന്നാണ് വിവരം. 13 കൊല്ലത്തിന് ശേഷം ജഗതി ശ്രീകുമാർ അമ്മയുടെ യോഗത്തിന് എത്തിയതും ശ്രദ്ധേയമായി. യോഗത്തിൽ ജഗതി ശ്രീകുമാറിനെ ആദരിക്കുകയും ചെയ്തു.</