ചാവക്കാട് : അമിതമായ ഫോൺ ഉപയോഗം മനുഷ്യൻ്റെ ആരോഗ്യത്തിനെ ഏറെ ദോഷകരമായ രീതിയിൽ ബാധിച്ചിട്ടുണ്ടെന്നാണ് പുതിയ പഠനങ്ങൾ വ്യക്തമാക്കുന്നതെന്ന് പ്രമുഖ ട്രെയിനറും, ഖത്തർ എയർവേയ്സ് മുൻ വൈ: ചെയർമാനുമായ കെ.കെ.അഷ്റഫ് അഭിപ്രായപ്പെട്ടു. സോഷ്യൽ മീഡിയയുടെ വളർച്ച സമൂഹത്തിനുണ്ടാക്കിയ ഗുണവും, ദോഷവും നമ്മൾ ചർച്ചക്ക് വിധേയമാക്കേണ്ടതുണ്ട്. ചെറിയ കുട്ടികൾക്ക് ഇതുണ്ടാക്കുന്ന മാനസിക, ശാരീരിക പ്രശ്നങ്ങൾക്ക് നേരെ നമുക്ക് കണ്ണടക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.
എം എസ് എസ് ചാവക്കാട് യൂണിറ്റ് കമ്മറ്റി സംഘടിപ്പിച്ച “സോഷ്യൽ മീഡിയയുടെ വളർച്ചയും മനുഷ്യൻ്റെ മാനസികാരോഗ്യവും” എന്ന വിഷയത്തെ അധികരിച്ച് ചാവക്കാട് എം എസ് എസ് സെൻ്ററിൽ സംഘടിപ്പിച്ച ചർച്ച ഉത്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
യൂണിറ്റ് പ്രസിഡന്റ് നൗഷാദ് തെക്കുംപുറം അധ്യക്ഷത വഹിച്ചു
കെ.എസ്.എ. ബഷീർ, എം.പി.ബഷീർ, ഹാരീസ് കെ മുഹമ്മദ്, കെ.എം.ഷുക്കൂർ എന്നിവർ പ്രസംഗിച്ചു.