Above Pot

അമേരിക്കയിൽ പാലം തകർത്ത കപ്പലിലെ 22 നാവികരും ഇന്ത്യക്കാര്‍

വാഷിങ്ടണ്‍: അമേരിക്കയിലെ ബാള്ട്ടി മോറില്‍ പാലം തകരാന്‍ കാരണമായ ചരക്കുകപ്പലിലെ 22 നാവികരും ഇന്ത്യക്കാര്‍ എന്ന് അധികൃതര്‍. ചരക്കുകപ്പലായ ഡാലിയിലെ ജീവനക്കാരെല്ലാം ഇന്ത്യക്കാരെന്ന് കപ്പല്‍ കമ്പനി സ്ഥിരീകരിച്ചു. സിംഗപ്പൂര്‍ പതാകയുള്ള ഡാലി ബാള്ട്ടി മോറില്‍ നിന്ന് ശ്രീലങ്കയിലെ കൊളംബോയിലേക്ക് പോകുന്നതിനിടെയാണ് അപകടം ഉണ്ടായത്. ഇടിയുടെ ആ
ഘാതത്തില്‍ കപ്പലിന് തീപിടിച്ചെങ്കിലും നാവികരെല്ലാം സുരക്ഷിതരാണ് എന്നാണ് റിപ്പോര്ട്ടു കള്‍.

First Paragraph  728-90
Second Paragraph (saravana bhavan

കപ്പല്‍ ഇടിച്ചതിനെ തുടര്ന്ന് ഫ്രാന്സിിസ് സ്‌കോട്ട് കീ ബ്രിഡ്ജാണ് തകര്ന്നുത്. പറ്റാപ്‌സ്‌കോ നദിക്കു മുകളില്‍ രണ്ടരക്കിലോമീറ്റര്‍ നീളമുള്ള നാലുവരി പാലമാണ് തകര്ന്ന് വീണത്. അപകടസമയത്ത് നിരവധി വാഹനങ്ങള്‍ പാലത്തിലുണ്ടായിരുന്നു. ഏകദേശം ഇരുപതോളം ആളുകള്‍ വെള്ളത്തില്‍ വീണതായി ബാള്ട്ടി മോര്‍ സിറ്റി ഫയര്‍ ഡിപ്പാര്ട്ട്മെ ന്റ് അറിയിച്ചു. വെള്ളത്തില്‍ വീണവര്ക്കായുള്ള തിരച്ചില്‍ തുടരുകയാണ്. പാലം തകര്ന്ന തിനെ തുടര്ന്ന് ഇതുവഴിയുള്ള ഗതാഗതം തിരിച്ചുവിട്ടു

‘ദ ഡാലി’ എന്ന കൂറ്റൻ കപ്പൽ ശ്രീലങ്കയിലേക്കു യാത്ര തിരിച്ചു 30 മിനിട്ടിനകമാണ് അപകടം ഉണ്ടായത്. പാലത്തിൽ ഇടിച്ച കപ്പൽ തീപിടിച്ചു.പുലർച്ചെ 01:30നായിരുന്നു അപകടമെന്നു മെരിലാൻഡ് അധികൃതർ പറഞ്ഞു.ഇന്റർസ്റ്റേറ്റ് 695ലുള്ള പാലം ബാൾട്ടിമോർ തുറമുഖത്തു നിന്ന് പുറത്തേക്കുള്ള ഒരു ക്രോസിംഗാണ്‌. പൊടുന്നനെ കപ്പലിലെ വെളിച്ചം അറ്റുപോകുന്നതും രണ്ടു മിനിറ്റിനകം കപ്പൽ പാലത്തിൽ ഇടിക്കുന്നതും ദൃശ്യങ്ങളിൽ കാണാൻ കഴിയും.

അമേരിക്കൻ ദേശീയ ഗാനം എഴുതിയ അഭിഭാഷകന്റെ പേരിലുള്ളതാണ് ഈ പാലം. 1977ലാണ് ഉദ്‌ഘാടനം ചെയ്തത്.

27 ദിവസത്തെ യാത്രയ്ക്കു ശേഷം ഏപ്രിൽ 22നു കപ്പൽ ശ്രീലങ്കയിൽ എത്തേണ്ടതായിരുന്നു. മാർച്ച് 19നു പാനമയിൽ നിന്നു വന്നു ന്യൂ യോര്കിൽ നങ്കൂരമിട്ട കപ്പൽ ശനിയാഴ്ചയാണ് ബാൾട്ടിമോറിൽ എത്തിയത്.