Header 1 vadesheri (working)

അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ചാവക്കാട് സ്വദേശി മരിച്ചു.

Above Post Pazhidam (working)

ചാവക്കാട്: അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ചാവക്കാട് സ്വദേശി കോഴിക്കോട് വെച്ച് മരിച്ചു.. മണത്തല ഹയർ സെക്കണ്ടറി സ്‌കൂളിന് സമീപം കുരിക്കളത്ത് പരേതനായ മലബാറി കുഞ്ഞി മുഹമ്മദിന്റെ മകൻ അബ്ദുറഹീം ( 60) ആണ് മരിച്ചത് .

First Paragraph Rugmini Regency (working)

ഇപ്പോൾ വടകരയിൽ താമസിക്കുന്ന റഹീമിനെ വ്യാഴാഴ്ച അർധരാത്രിയോടെ അബോധാസ്ഥയിൽ നഗരത്തിൽ കണ്ടെത്തിയതിനെ തുടർന്ന് മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിക്കുകയായിരുന്നു .

. കടുത്ത പനി ബാധ കണ്ടതോടെ നട്ടെല്ലിൽ നിന്നും സ്രവമെടുത്ത് പരിശോധിച്ചപ്പോഴാണ് രോഗം സ്ഥിരീകരിച്ചത്. .ഭാര്യ: ലൈല. മക്കള്‍: ഷഫ്ന, ഐഷ.. ഇയാളുടെ മൃതദേഹം ഏറ്റു വാങ്ങാനായി ബന്ധുക്കൾ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് തിരിച്ചിട്ടുണ്ട്

Second Paragraph  Amabdi Hadicrafts (working)