Header 1 vadesheri (working)

ആംബുലൻസിന് കല്ലെറിഞ്ഞ പോപ്പുലർ ഫ്രണ്ട് പ്രവർത്തകൻ അറസ്റ്റിൽ.

Above Post Pazhidam (working)

ചാവക്കാട് :ഹർത്താലിൽ ആംബുലൻസിന് കല്ലെറിഞ്ഞ പോപ്പുലർ ഫ്രണ്ട് പ്രവർത്തകൻ അറസ്റ്റിൽ. തിരുവത്ര പള്ളകായിൽ വീട് ഉമ്മർ മകൻ കമറുദ്ധീൻ 37 ആണ് അറസ്റ്റിൽ ആയത് കഴിഞ്ഞമാസം 23 ന് ചാവക്കാട് ഭാഗത്തു നിന്നും എടക്കഴിയൂരിലേക് പോകുകയായിരുന്ന ആംബുലൻസിനെ ദേശീയ പാത മണത്തല ബ്ലോക്കിനടുത്തു വെച്ച് കല്ല് എറിഞ്ഞു തകർത്ത കേസിൽ ചാവക്കാട് പോലീസ് ഇൻസ്‌പെക്ടർ . വിപിൻ. കെ. വേണുഗോപാൽ, എസ്. ഐ. അനിൽ കുമാർ എന്നിവർ അടങ്ങുന്ന പോലീസ് സംഘം അറസ്റ്റ് ച്യ്തത് പ്രതിയെ ചാവക്കാട് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു . കേരളത്തിൽ ആദ്യമായാണ് ഹർത്താൽ ദിനത്തിൽ ആംബുലൻസിനെ കല്ലെറിഞ്ഞ സംഭവം ഉണ്ടായത് ഇതിനെതിരെ വ്യാപക പ്രതിഷേധമാണ് ഉയർന്നത്

First Paragraph Rugmini Regency (working)