

തൃശൂർ : അമല മെഡിക്കല്‍ കോളേജില്‍ നടത്തിയ പാരാമെഡിക്കല്‍ ഡിപ്ലോമ വിതരണം കേരള ആരോഗ്യസര്‍വ്വകലാശാല പാരാമെഡിക്കല്‍ മുന്‍ ഡീന്‍
ഡോ.എസ്.ശങ്കര്‍ നിര്‍വ്വഹിച്ചു. ചടങ്ങില്‍ അമല ഡയറക്ടര്‍ ഫാ.ജൂലിയസ് അറയ്ക്കല്‍ അദ്ധ്യക്ഷത വഹിച്ചു.

അസോസിയേറ്റ് ഡയറക്ടര്‍ ഫാ.ആന്‍റണി മണ്ണുമ്മല്‍, കോഴ്സ് പ്രിന്‍സിപ്പള്‍ ഡോ.എം.സി.സാവിത്രി, അഡ്മിനിസ്ട്രേറ്റീവ് ഓഫീസ്സര്‍ അഡ്വ.ശാന്തിപോള്‍, ട്യൂട്ടര്‍ രേഷ്മ രാജേന്ദ്രന്‍, വിദ്യാര്‍ത്ഥി പ്രതിനിധി സെല്‍മ വര്‍ഗ്ഗീസ് എന്നിവര്‍ സംസാരിച്ചു .
