
അമലയിൽ ദേശീയ ആയുർവേദ ദിനം

തൃശൂർ :അമല ആയുർവേദാശുപത്രിയിൽ ദേശീയ ആയുർവേദ ദിനാഘോഷവുമായി ബന്ധപ്പെട്ടു വിവിധ പരിപാടികൾ സംഘടിപ്പിച്ചു. ഉദ്ഘാടനം ആരോഗ്യ സർവകലാശാല റെജിസ്ട്രർ ഡോ. ഗോപകുമാർ എസ്. നിർവഹിച്ചു ആയുർവേദ ദിന സന്ദേശമായ ” ആയുർവ്വേദം -ജനങ്ങൾക്കും ഭൂമിക്കും” എന്ന വിഷയത്തിൽ അദ്ദേഹം പ്രഭാഷണം നടത്തി.

അമല സ്ഥാപങ്ങളുടെ ഡയറക്ടർ ഫാ. ജൂലിയസ് അറക്കൽ സി എം ഐ, ജോയിൻ്റ് ഡയറക്ടർ ഫാ. ഷിബു പുത്തൻപുരക്കൽ സി എം ഐ, ഡോ. ബെറ്റ്സി, തോമസ്, പ്രിൻസിപ്പൽ, അമല മെഡിക്കൽ കോളേജ്, പ്രൊഫ. ഡോ. രാജി രഘുനാഥ്, അമല കോളേജ് ഓഫ് നഴ്‌സിംഗ്, സിസ്റ്റർ ഡോ. ഓസ്റ്റിൻ, ചിഫ് ഫിസിഷ്യൻ, അമല ആയുർവേദ ആശുപത്രി, ഡോ. ജയ്‌ദീപ് എസ്., കൺസൽട്ടൻറ് ഫിസിഷ്യൻ, അമല ആയുർവേദ ആശുപത്രി എന്നിവർ പ്രസംഗിച്ചു.
ആഘോഷത്തിൻ്റെ ഭാഗമായി അമലയിലെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളെ പങ്കെടുപ്പിച്ച തെരുവുനാടകമത്സരം നടന്നു.
