Post Header (woking) vadesheri

അമലയില്‍ അപൂര്‍വ്വ ശസ്ത്രക്രിയ വഴി നെഞ്ചില്‍ നിന്നും ഹൃദയത്തിലേക്ക് വളര്‍ന്ന മുഴ നീക്കി

Above Post Pazhidam (working)

തൃശൂർ : അമല മെഡിക്കല്‍ കോളേജില്‍ അപൂര്‍വ്വ ശസ്ത്രക്രിയ വഴി നെഞ്ചില്‍ നിന്നും ഹൃദയത്തിലേക്ക് വളര്‍ന്ന മുഴ നീക്കി . പാലക്കാട് മുതലമട സ്വദേശിയും ഓട്ടോറിക്ഷ ഡ്രൈവറുമായ
സലീം (54) ന് കാന്‍സര്‍ സര്‍ജറിയോടൊപ്പം നടത്തിയ അതിസങ്കീര്‍ണ്ണമായ എമര്‍ജന്‍സി
റീഡോ ബൈ പാസ്സ് സര്‍ജറി വിജയം കണ്ടു. പത്ത് വര്‍ഷം മുമ്പ് സലീമിന് കോണ്‍ട്രോ
സര്‍ക്കോമ എന്ന അപൂര്‍വ്വ ഇനം ബോണ്‍ കാന്‍സറിനുളള ശസ്ത്രക്രിയയും ഹൃദ്രാഗ ചികിത്സ
യുടെ ഭാഗമായി ബൈപാസ്സ് സര്‍ജറിയും
നടത്തിയിരുന്നു.

Ambiswami restaurant

ഒരു വര്‍ഷം മുമ്പ് വീണ്ടും മുഴ നെഞ്ചില്‍ പ്രത്യക്ഷപ്പെടുകയും അത്
പതിയെ വളര്‍ന്ന് വലുതാകുകയും ചെയ്തിരുന്നു. അമലയിലെ കാന്‍സര്‍ സര്‍ജറി
വിഭാഗത്തില്‍ വിദഗ്ദ പരിശോധന നടത്തിയപ്പോള്‍ ബോണ്‍ കാന്‍സര്‍ നേരത്തെ നടത്തിയ
ബൈപാസ്സ് ഗ്രാഫ്റ്റിനെ പൂര്‍ണ്ണമായും മൂടി ഇരിക്കുന്നതായി കണ്ടെത്തി. ടൂമര്‍
എടുത്ത് മാറ്റുമ്പോള്‍ ഗ്രാഫ്റ്റ് എടുത്ത് മാറ്റാതെ സാദ്ധ്യമല്ല എന്ന അവസ്ഥ വന്നെത്തി.
അങ്ങനെ ചെയ്താല്‍ ജീവാപായം
വരുത്തുന്ന ഹാര്‍ട്ട് അറ്റാക്ക് ഓപ്പറേഷന്‍ ടേബിളില്‍ തന്നെ സംഭവിക്കും.

Second Paragraph  Rugmini (working)

തൃപ്തികരമായ
രക്തയോട്ടം സാദ്ധ്യമല്ലാതെ വന്നാല്‍ അതി സങ്കീര്‍ണ്ണമായ റീഡോ
ബൈപാസ്സ് സര്‍ജറി ടൂമര്‍ മുറിച്ച് മാറ്റുമ്പോള്‍ തന്നെ ചെയ്യാന്‍ ഡോക്ടര്‍മാര്‍
തീരുമാനിക്കുകയായിരുന്നു. ഓപ്പറേഷന്‍ സമയത്ത് രോഗിയുടെ ഹൃദയ പ്രവര്‍ത്തനം
മന്ദീഭവിച്ചാല്‍ ഹാര്‍ട്ട് ലംഗ് മെഷീന്‍റെ സഹായത്താല്‍ ജീവന്‍
നിലനിര്‍ത്താന്‍ തീരുമാനിച്ചു. 8 മണിക്കൂര്‍ കൊണ്ട് ടൂമര്‍ മുഴുവനും നീക്കം
ചെയ്യാനും അപ്പോള്‍ തന്നെ ബൈപാസ്സ് ചെയ്യാനും സാധിച്ചു. ഹാര്‍ട്ടിന്‍റെ രക്ത ഓട്ടം നില
നിര്‍ത്തി ടൂമര്‍ മുറിച്ചു മാറ്റുന്ന ദുഷ്കരമായ സര്‍ജറിയാണ് അമലയില്‍ നടത്തിയ
ത്. അതി സങ്കീര്‍ണ്ണമായ ശസ്ത്രക്രിയക്കു ശേഷം രോഗി പൂര്‍ണ്ണമായും സുഖം പ്രാപിച്ചു
ആശുപത്രി വിട്ടു.

Third paragraph


ഓങ്കോ സര്‍ജന്‍ ഡോ.പ്രവീണ്‍ രവിശങ്കരന്‍, കാര്‍ഡിയാക് സര്‍ജന്‍ ഡോ.ഗോപകുമാര്‍,
തൊറാസിക് സര്‍ജന്‍ ഡോ.അജയ്കുമാര്‍, വാസ്കുലര്‍ സര്‍ജന്‍
ഡോ.രാജേഷ് ആന്‍റോ, കാര്‍ഡിയോളജിസ്റ്റ് ഡോ.രൂപേഷ് ജോര്‍ജ്, അനസ്തറ്റിസ്റ്റ്
ഡോ.ജോണ്‍ ഫ്രാന്‍സിസ് എന്നിവരടങ്ങുന്ന ടീമാണ് ശസ്ത്രക്രിയക്ക് നേതൃത്വം നല്‍കിയ
ത്.