Post Header (woking) vadesheri

ഓള്‍ കേരള ഫോട്ടോഗ്രാഫേഴ്‌സ് അസോസിയേഷന്‍ ജില്ലാ സമ്മേളനം

Above Post Pazhidam (working)

ചാവക്കാട്: ഓള്‍ കേരള ഫോട്ടോഗ്രാഫേഴ്‌സ് അസോസിയേഷന്‍ ജില്ലാ സമ്മേളനം 28, 29 തിയ്യതികളില്‍ മണത്തല മദ്രസ ഹാളില്‍ നടക്കുമെന്ന് ജില്ലാ പ്രസിഡന്റ് സി.ജി. ടൈറ്റസ്, സെക്രട്ടറി പി.വി.ഷിബു എന്നിവര്‍ വാർത്ത സമ്മേളനത്തില്‍ അറിയിച്ചു. സമ്മേളനത്തിന്റെ ഭാഗമായി ഫോട്ടോഗ്രാഫി മത്സരം, പ്രദര്‍ശനം, ട്രേഡ് ഫെയര്‍, പ്രകടനം, പൊതുസമ്മേളനം, പ്രതിനിധി സമ്മേളനം എന്നിവ നടത്തും. ഉച്ചക്ക് 2.30-ന് നടക്കുന്ന പൊതുസമ്മേളനം എന്‍.കെ.അക്ബര്‍ എം.എല്‍.എ. ഉ്ദ്ഘാടനം ചെയ്യും.

Ambiswami restaurant

ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി അസോസിയേഷന്‍ സംസ്ഥാന തലത്തില്‍ നടത്തിയ ഫോട്ടോഗ്രാഫി മത്സരങ്ങളിലെ വിജയികള്‍ക്ക് നഗരസഭ ചെയര്‍പേഴ്‌സന്‍ ഷീജ പ്രശാന്ത് അവാര്‍ഡ് വിതരണം ചെയ്യും. കൊല്ലം സ്വദേശി നിസാം അമ്മാസ് ആണ് മത്സരത്തില്‍ ഒന്നാം സ്ഥാനം നേടിയത്. നിസാര്‍ കാവിലക്കാട്, മലപ്പുറം, അഷ്‌ക്കര്‍ അലി, തൃശ്ശൂര്‍ എന്നിവര്‍ യഥാക്രമം രണ്ടും മൂന്നും സ്ഥാനം നേടി. വിദ്യാഭ്യാസ അവാര്‍ഡ് വിതരണം നഗരസഭ കൗണ്‍സിലര്‍ കെ.വി. സത്താര്‍ നിര്‍വ്വഹിക്കും.

Second Paragraph  Rugmini (working)

വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ പ്രസിഡന്റ് കെ.വി.അബ്ദുള്‍ ഹമീദ്, അസോസിയേഷന്‍ സംസ്ഥാന വൈസ് പ്രസിഡന്റ് ജനീഷ് പാമ്പൂര്‍ തുടങ്ങിയവര്‍ പങ്കെടുക്കും. 29-ന് രാവിലെ പത്തിന് നടക്കുന്ന പ്രതിനിധി സമ്മേളനം സംഘടനയുടെ സംസ്ഥാന പ്രസിഡന്റ് സന്തോഷ് ഫോട്ടോവേള്‍ഡ് ഉദ്ഘാടനം ചെയ്യും. ജില്ലാ ഭാരവാഹികളായ എം.പി.ഡെന്നി, ബിജു ആല്‍ഫ, പി.കെ.ഷെബീര്‍ എന്നിവരും വാർത്ത സമ്മേളനത്തില്‍ പങ്കെടുത്തു.

Third paragraph