![](https://malayalamdaily.in/wp-content/uploads/2025/02/IMG_20250205_213558-scaled.jpg)
ആള്‍ കേരള ഇന്റര്‍ ബാര്‍ അസോസിയേഷന്‍ സെവന്‍സ് ഫുട്‌ബോള്‍ മേള 8 ന്.
ചാവക്കാട് : കാസ്‌കയുടെ നേത്യത്വത്തില്‍ ആള്‍ കേരള ഇന്റര്‍ ബാര്‍ അസോസിയേഷന്‍ സെവന്‍സ് ഫുട്‌ബോള്‍ മേള ഫെബ്രുവരി 8 ന് ശനിയാഴ്ച നടക്കുമെന്ന്കാസ്‌ക ഭാരവാഹികൾ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു .ചാവക്കാട് കോടതിയുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്നവരുടെ കലാകായിക സാംസ്‌കാരിക കൂട്ടായ്മയാണ് കാസ്‌ക അഭിഭാഷകര്‍ അഡ്വ ക്‌ളര്‍ക്ക് കോടതി സ്റ്റാഫുകള്‍ കാസ്‌കയിലെ അംഗങ്ങളാണ്.
![Above Pot](https://malayalamdaily.in/wp-content/uploads/2024/04/WhatsApp-Image-2024-04-09-at-22.53.20.jpeg)
പാവറട്ടി സര്‍സയിദ് അരീന ടര്‍ഫില്‍ രാവിലെ 9 മണിക്ക് ആരംഭിക്കുന്ന മത്‌സരങ്ങള്‍ രാത്രി 9 വരെ നീണ്ടു നില്‍ക്കും. രാവിലെ ഒന്‍പത് മണിക്ക് ത്യശൂര്‍ ജില്ലാ പോലീസ് കമ്മീഷ്ണര്‍ ആര്‍ ഇളങ്കോ മത്‌സരം ഉദ്ഘാടനം ചെയ്യും. പ്രമുഖ ഫുട്‌ബോള്‍ താരം സി വി സണ്ണി എന്‍ കെ അക്ബര്‍ എം എല്‍ എ തുടങ്ങീ പ്രമുഖര്‍ സംബന്ധിക്കും.
പാലക്കാട്, ത്യശൂര്‍ 1, ത്യശൂര്‍ 2, മഞ്ചേരി, കേരള ഹൈക്കോടതി, തലശ്ശേരി, കോഴിക്കോട്, പെരിന്തൽ മണ്ണ, ചേര്‍ത്തല, തിരൂര്‍, തിരുവനന്തപുരം, പെരുമ്പാവൂര്‍, എറണാംകുളം, ചാവക്കാട്, കൊല്ലം, എന്നീ ബാര്‍ അസോസിയേഷനു കീഴിലുള്ള 16 അഭിഭാഷകരുടെ ഫുട്‌ബോള്‍ ടീമുകളാണ് മത്‌സരത്തില്‍ പങ്കെടുക്കുന്നത്. അഭിഭാഷകര്‍ക്ക് മാത്രമാണ് ഓരോ ടീമിലെ മത്‌സരങ്ങളില്‍ പങ്കെടുക്കാനാവുക.
.
.അഭിഭാഷകര്‍ കേരള പോലീസ് കോടതി സ്റ്റാഫ് കേരള എസൈസ് അഡ്വക്കറ്റ് ക്‌ളര്‍ക്ക് അസോസിയേഷന്‍ എന്നിവര്‍ക്കായി ജില്ലാതലത്തില്‍ പ്രത്യേക മത്‌സരങ്ങളും വനിതാ അഭിഭാഷകരുടെ സൗഹ്യത മത്‌സരങ്ങളും നടക്കും
വിജയികള്‍ക്ക് ട്രോഫികളും ക്യാഷ് പ്രൈസും നല്‍കും.കാസ്‌കയുടെ രണ്ടാമത് ഫുട്‌ബോള്‍ മേളയാണ് നടക്കുന്നത്. വാര്‍ത്താ സമ്മേളനത്തില്‍ സെക്രട്ടറി ടി ആര്‍ അജിത് കുമാര്‍, എക്‌സി അംഗങ്ങളായ സിജു മുട്ടത്ത്, കെ നാരായണന്‍, കെ ആര്‍ രജിത് കുമാര്‍ എന്നിവര്‍ സംബന്ധിച്ചു