Header 1 = sarovaram
Above Pot

ഗുരുവായൂരിൽ അലങ്കാര ഗോപുരത്തിൻ്റെ, സമർപ്പണം നടന്നു.

ഗുരുവായൂർ : ഗുരുവായൂർ ക്ഷേത്രം കിഴക്കെ നടയിൽ പുതിയതായി നിർമ്മിച്ച അലങ്കാര ഗോപുരത്തിൻ്റെയും, നടപ്പന്തലിൻ്റെയും സമർപ്പണം , പഞ്ചവാദ്യത്തിൻ്റെ അകമ്പടിയിൽ ഭക്തജനങ്ങളെ സാക്ഷിയാക്കി,പശ്ചിമ ബംഗാൾ ഗവർണർ സി.വി. ആനന്ദബോസ് ഭദ്രദീപം തെളിയിച്ച് നിർവ്വഹിച്ചു. ഇന്ന് രാവിലെ 7 മണിയോടെ നടന്നചടങ്ങിൽ ഗുരുവായൂർ ദേവസ്വം ചെയർമാൻ ഡോ:വി.കെ വിജയൻ,ക്ഷേത്രം തന്ത്രി ചേന്നാസ് ദിനേശൻ നമ്പൂതിരിപ്പാട്, ഊരാളൻ മല്ലിശ്ശേരി പരമേശ്വരൻ നമ്പൂതിരിപ്പാട്, ഭരണ സമിതിയംഗങ്ങളായ വി.ജി. രവീന്ദ്രൻ, കെ.പി. വിശ്വനാഥൻ അഡ്മിനിസ്ട്രേറ്റർ കെ.പി. വിനയൻ തുടങ്ങിയവർ പങ്കെടുത്തു.

Astrologer

പ്രവാസി വ്യവസായി അങ്ങാടിപ്പുറം സ്വദേശി വിഘ്നേഷ് വിജയകുമാർ മേനോനാണ് മൂന്നരക്കോടി രൂപ ചിലവിട്ട് അലങ്കാര ഗോപുരവും, നടപ്പന്തലും വഴിപാടായി നിർമ്മിച്ച് നൽകിയത്. രണ്ട് നിലകളിലായി കേരളീയ വാസ്തുശൈലിയിലാണ് പ്രവേശനകവാടമായി അലങ്കാര ഗോപുരം നിർമ്മിച്ചിട്ടുള്ളത്.3 താഴിക കുടങ്ങൾ, കൊത്തുപണികളോടു കൂടിയ അഷ്ടദിക്പാലകർ, വ്യാളിരൂപം, തൂണുകളിൽ ഗുരുവായൂരപ്പൻ്റെ ചാതുർബാഹു രൂപം, വെണ്ണകണ്ണൻ, ദ്വാരപാലകർ എന്നിവയും, നടപ്പന്തൽ തൂണുകളിൽ കോൺക്രീറ്റിൽ തീർത്ത ദശാവതാരങ്ങൾ തുടങ്ങിയവയും ഉണ്ട്. ഗുരുവായൂർ ക്ഷേത്ര വാസ്തുവിദ്യാ ആചാര്യൻ കാണിപ്പയ്യൂർ കൃഷ്ണൻ നമ്പൂതിരിപ്പാടിൻ്റെ നിർദ്ദേശാനുസരണം ദാരുശില്പി ഇളവള്ളി നന്ദൻ്റെ നേതൃത്വത്തിൽ പെരുവല്ലൂർ മണികണ്ഠൻ, സൗപർണ്ണിക രാജേഷ്, പാന്തറ വിനീത് ,കണ്ണൻ തുടങ്ങിയവരാണ് ഗോപുരനിർമ്മാണത്തിന് മേൽനോട്ടം വഹിച്ചത്

Vadasheri Footer