
ദേവസ്വം പെൻഷനേഴ്സ് അസോസിയേഷന്റെ അക്ഷയദീപം പുരസ്കാരം

ഗുരുവായൂർ : ദേവസ്വത്തിൽ നിന്ന് വിവിധ കാലഘട്ടങ്ങളിൽ വിരമിച്ചതിനു ശേഷം വിവിധ മേഖലകളിൽ പ്രവർത്തിച്ച് ആദരവും അംഗീകാരവും ലഭിച്ച കലാകാരന്മാരെയും , മട്ടുപ്പാവ് കൃഷി, ആതുര ശുശ്രൂഷ തുടങ്ങിയ മേഖലകളിലുള്ളവരെ യും , പെൻഷനേഴ്സിൻ്റെ ആശ്രിതരിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെയും ഗുരുവായൂർ ദേവസ്വം പെൻഷനേഴ്സ് അസോസിയേഷൻ ആരിക്കും

വെള്ളിയാഴ്ച കാലത്ത് 10ന് ഗുരുവായൂർ നഗരസഭ ലൈബ്രറി ഹാളിൽ നടക്കുന്ന ചടങ്ങ് ഗുരുവായൂർ നഗരസഭ ചെയർ പേഴ്സൺ എം.കൃഷ്ണദാസ് ഉദ്ഘാടനം ചെയ്യും. ഗുരുവായൂർ ദേവസ്വം അഡ്മിനിസ്ട്രേറ്റർ ഒ.ബി. അരുൺകുമാർ മുഖ്യാതിഥിയായിരിക്കും.
