Post Header (woking) vadesheri

“എകെജി സെന്റര്‍ മേല്‍വിലാസമാക്കി വീണാ വിജയന്‍”, സിപിഎം വിശദീകരിക്കണം : വി ടി ബല്‍റാം

Above Post Pazhidam (working)

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മകളും എക്‌സാലോജിക് കമ്പനി ഉടമ മായ വീണാ വിജയന്റെ മേല്‍വിലാസം എകെജി സെന്റര്‍, പാളയം എന്ന് രേഖപ്പെടുത്തിയത് ചർച്ചയാക്കി കോൺഗ്രസ്. ഇതില്‍ സിപിഐഎം വിശദീകരണം നല്‍കണമെന്ന ആവശ്യവുമായി കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് വി ടി ബല്‍റാം രംഗത്തെത്തി. അന്തരിച്ച പഴയ നേതാവിന്റെ പേരില്‍ പഠന ഗവേഷണ കേന്ദ്രമുണ്ടാക്കാന്‍ സര്‍ക്കാര്‍ സൗജന്യമായി അനുവദിച്ച സ്ഥലത്ത് നിര്‍മ്മിച്ച കെട്ടിടം എങ്ങനെയാണ് ഇത്തരമൊരു വണ്‍ പേഴ്‌സണ്‍ കമ്പനി ഉടമയുടെ അഡ്രസ്സായി മാറിയതെന്ന ചോദ്യമാണ് വി ടി ബല്‍റാം ഉന്നയിക്കുന്നത്.

Ambiswami restaurant

കള്ളപ്പണ ആരോപണത്തില്‍ മാത്യു കുഴല്‍നാടന്റെ വെല്ലുവിളിക്ക് പിന്നാലെയാണ് വി ടി ബല്‍റാമും രംഗത്തെത്തുന്നത്. തന്റെ സ്ഥാപനം നികുതി അടച്ചതിന്റെ എല്ലാ രേഖകളും മാധ്യമങ്ങള്‍ക്ക് കൈമാറാം. അതേസമയം എക്സാലോജിക്കിന്റെ 2016 മുതലുള്ള നികുതി വിവരങ്ങള്‍ പുറത്ത് വിടാന്‍ മുഖ്യമന്ത്രിയുടെ മകളും ഉടമയുമായ വീണാ വിജയന്‍ തയ്യാറുണ്ടോയെന്ന ചോദ്യമാണ് മാത്യു കുഴല്‍നാടന്‍ ഉന്നയിച്ചത്. ‘സീസറുടെ ഭാര്യയും സംശയത്തിനതീതയായിരിക്കണ’മെന്ന് മുന്‍പ് പലപ്പോഴും പറഞ്ഞവരാണല്ലോ ഇപ്പോ നാട്ടില്‍ ഭരണം നടത്തുന്നത്. കണക്കുകളും രേഖകളും സഹിതം സ്വത്തും വരുമാന സ്രോതസ്സുകളും വിശദീകരിക്കപ്പെടട്ടെ’ എന്ന് വി ടി ബല്‍റാമും ആവശ്യപ്പെട്ടു.