Post Header (woking) vadesheri

അകാരണമായി സേവനങ്ങള്‍ വൈകിപ്പിക്കുന്നതും അഴിമതി: മുഖ്യമന്ത്രി

Above Post Pazhidam (working)

കൊല്ലം : അഭിമാന ബോധമില്ലാതെ കൈക്കൂലി വാങ്ങുന്നത് മാത്രമല്ല, അകാരണമായി സേവനങ്ങള്‍ വൈകിപ്പിക്കുന്നതും ലഭ്യമാക്കാതിരിക്കുന്ന പ്രവണതയും അഴിമതിയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കൊല്ലം വിജിലന്‍സ് കോടതിയുടെയും പബ്ലിക് പ്രോസിക്യൂട്ടര്‍ ഓഫീസിന്റെയും ഉദ്ഘാടനം ഓണ്‍ലൈനായി നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.  ധനകാര്യവകുപ്പ് മന്ത്രി കെ.എന്‍ ബാലഗോപാല്‍  മന്ത്രി ചിഞ്ചു റാണി എന്നിവർ മുഖ്യാതിഥി കൾ ആയി

കൊല്ലം, പത്തനംതിട്ട ജില്ലകളുടെ പരിധിയിലുള്ള കേസുകളാണ് ഇവിടെ പരിഗണിക്കുക. മതിലില്‍ വെങ്കേക്കര ദാസ് ആര്‍ക്കേഡ് കെട്ടിടത്തില്‍ നടന്ന പരിപാടിയില്‍ ഹൈക്കോടതി ജഡ്ജി സുശ്രുത് അരവിന്ദ് ധര്‍മാധികാരി അധ്യക്ഷനായി. ഹൈക്കോടതി ജഡ്ജി കൗസര്‍ എഡപ്പഗത് മുഖ്യപ്രഭാഷണം നടത്തി.
എം. മുകേഷ് എം.എല്‍.എ, എന്‍.കെ. പ്രേമചന്ദ്രന്‍ എം.പി, മേയര്‍ ഹണി ബഞ്ചമിന്‍, ജില്ലാ സെഷന്‍സ് ജഡ്ജി എന്‍.വി. രാജു, വിജിലന്‍സ് സ്‌പെഷ്യല്‍ ജഡ്ജ് എ മനോജ്, ഡി.ഐ.ജി കെ. കാര്‍ത്തിക്, സതേണ്‍ റെയ്ഞ്ച് എസ് പി വി. അജയകുമാര്‍, വാര്‍ഡ് അംഗം ടെല്‍സ തോമസ്, ബാര്‍ അസോസിയേഷന്‍ ഭാരവാഹികളായ ഓച്ചിറ എന്‍. അനില്‍ കുമാര്‍, എ.കെ. മനോജ്, വിജിലന്‍സ് ജഡ്ജി എ.മനോജ് എന്നിവര്‍ സംസാരിച്ചു.

Ambiswami restaurant