മാധ്യമ പ്രവർത്തകൻ കുഴഞ്ഞു വീണു മരിച്ചു
ഗുരുവായൂര്‍: ഇംഗ്ലീഷ് പത്ര ങ്ങളുടെ ഗുരുവായൂരിലെ മുൻ ലേഖകൻ കുഴഞ്ഞു വീണു മരിച്ചു.പാലുവായ് കരുമാഞ്ചേരി വീട്ടില്‍ ജി. അജിത് കുമാറാണ് (66) മരിച്ചത്. .
തിങ്കളാഴ്ച പുലര്‍ച്ചെ 5 മണിയോടെ പടിഞ്ഞാറെ നടയിലെ താമസസ്ഥലത്ത് കുഴഞ്ഞുവീണ അജിത് കുമാറിനെ ഉടന്‍തന്നെ ദേവസ്വം മെഡിക്കല്‍ സെന്ററില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു
ടെമ്പിൾ പോലിസ് ഇൻക്വസ്റ്റ് നടപടി കൾ പൂർത്തിയാക്കി . പോസ്റ്റ് മാർട്ടത്തിന് ശേഷം സംസ്കാരം ചൊവ്വാഴ്ച രാവിലെ 10 ന് ഗുരുവായൂർ നഗര സഭ കൃമിറ്റോ റിയത്തിൽ നടക്കും.ഇന്ത്യന്‍ എക്‌സ്പ്രസ്സ്, ടൈംസ് ഓഫ് ഇന്ത്യ, ടൂറിസം ഇന്ത്യ പത്രങ്ങളുടെ ലേഖകനായിരുന്നു. രമയാണ് ഭാര്യ. അര്‍ജുന്‍ മകനാണ്.