
ആഗ്രോ നിധി ലിമിറ്റഡ് തട്ടിപ്പ്,മൂന്നുപേർ അറസ്റ്റിൽ.

ചാവക്കാട് : ആഗ്രോ നിധി ലിമിറ്റഡ് തട്ടിപ്പ്കേസിൽ മൂന്നുപേർ അറസ്റ്റിൽ. 40ലക്ഷം രൂപ ഡെപ്പോസിറ്റ് ആയി സ്വീകരിച്ചു 13 മുതൽ 15 ശതമാനം വരെ പലിശ വാഗ്ദാനം നൽകി തട്ടിപ്പ് നടത്തിയതിനാണ് കേസ് ചാവക്കാട് ചാവക്കാട് സ്വദേശിയായ യുവതിയിൽ നിന്നുമാണ് നിക്ഷേപം സ്വീകരിച്ചത്.

ഡയറക്ടർമാരായ എടത്തിരുത്തി മംഗലാംപുല്ലി മജീദ് മകൻ ഷാഹിർ35 പറപ്പൂക്കര മഹാരാശരി വാസുമകൻ സുരേഷ് വാസുദേവ് 55/മേത്തല ചെമ്മാ ലിൽ ആനന്ദൻ മകൻ വിവേക്36 എന്നിവരെയാണ് ചാവക്കാട് പോലീസ് അറസ്റ്റ് ചെയ്തത്. അറസ്റ്റ് ചെയ്ത പ്രതികൾക്ക് വിവിധ പോലീസ് സ്റ്റേഷനുകളിൽ കേസുകൾ നിലവിലുണ്ട് പ്രതികളെ ഊരകത്തുള്ള ആസ്പയർ നിധി ലിമിറ്റഡിന്റെ ഓഫീസിൽ എത്തിച്ച് തെളിവെടുപ്പ് നടത്തി