Post Header (woking) vadesheri

അഡ്വാൻസ് നൽകി ബുക്ക് ചെയ്ത കാർ മറ്റൊരാൾക്ക് വില്പന നടത്തി, നഷ്ടപരിഹാരം നൽകണമെന്ന് ഉപഭോക്തൃകോടതി

Above Post Pazhidam (working)

തൃശൂർ : അഡ്വാൻസ് നൽകി ബുക്ക് ചെയ്ത കാർ മറ്റൊരാൾക്ക് വില്പന നടത്തിയതിനെ ചോദ്യം ചെയ്തു് ഫയൽ ചെയ്ത ഹർജിയിൽ പരാതിക്കാരന് അനുകൂല വിധി. വരാക്കരയിലുള്ള ജോർജ് തട്ടിൽ ഫയൽ ചെയ്ത ഹർജിയിലാണ് തൃശൂർ പൂങ്കുന്നത്തുള്ള ബി ആർ ഡി കാർ വേൾഡ് ലിമിറ്റഡിൻ്റെ മാനേജിങ്ങ് ഡയറക്ടർ, സെയിൽസ് ഓഫീസർ ദിവ്യ, ന്യൂ ഡെൽഹിയിലെ മാരുതി സുസുക്കി ലിമിറ്റഡിൻ്റെ മാനേജിങ്ങ് ഡയറക്ടർ എന്നിവർക്കെതിരെ ഇപ്രകാരം വിധിയായതു്.

Arya bhavan inner

ജോർജ് തട്ടിൽ കാർ വാങ്ങുവാനായി ബി ആർ ഡി കാർ വേൾഡിനെ സമീപിച്ചപ്പോൾ 45,000 രൂപയുടെ കസ്റ്റമർ ഓഫർ വാഗ്ദാനം ചെയ്തിരുന്നു. ജോർജ് തട്ടിൽ 40,000 രൂപ ബുക്കിംഗ് ചാർജ് നൽകി വാഹനം ബുക്ക് ചെയ്യുകയുണ്ടായി. തുടർന്ന് ബാക്കി തുകയുമായി കാർ ഡെലിവറി എടുക്കുവാൻ എത്തിയപ്പോൾ കാർ മറ്റൊരാൾക്ക് വില്പന നടത്തിയെന്നാണ് അറിയിച്ചിത് . ബുക്കിംഗ് ചാർജ് 40,000 രൂപ തിരിച്ചു നൽകിയെങ്കിലും കസ്റ്റമർ ഓഫർ 45,000 രൂപ ജോർജിന് നഷ്ടപ്പെട്ടു.

Second Paragraph  Sarovaram(working)

Third paragraph Saravan bhavan

തുടർന്ന് ഹർജി ഫയൽ ചെയ്യുകയായിരുന്നു. തെളിവുകൾ പരിഗണിച്ച പ്രസിഡൻ്റ് സി ടി സാബു മെമ്പർമാരായ ശ്രീജ എസ് ,ആർ.റാം മോഹൻ എന്നിവരടങ്ങിയ തൃശൂർ ഉപഭോക്തൃകോടതി എതൃകക്ഷികളുടെ സേവനത്തിലെ വീഴ്ച വിലയിരുത്തി ഹർജിക്കാരന് 45000 രൂപയും ആയതിന് 6% പലിശയും ചിലവിലേക്ക് 2500 രൂപയും നൽകുവാൻ കല്പിച്ച് വിധി പുറപ്പെടുവിക്കുകയായിരുന്നു. ഹർജിക്കാരന് വേണ്ടി അഡ്വ.ഏ.ഡി.ബെന്നി ഹാജരായി

First Paragraph Jitesh panikar (working)