Post Header (woking) vadesheri

അഡ്വ: വി ബലറാം സ്മൃതി പുരസ്‌കാരം ടി എൻ പ്രതാപന്

Above Post Pazhidam (working)

ഗുരുവായൂർ:അഡ്വ. വി.ബാലറാം സ്മാരക ചാരിറ്റബിൾ ട്രസ്റ്റിൻ്റെ അനുസ്മരണ സമ്മേളനവും സ്മൃതി പുരസ്ക്കാര സമർപ്പണവും നാളെ 9.30 ന് ഗുരുവായൂർ അർബൻ ബാങ്ക് ഹാളിൽ നടക്കുമെന്ന് ഭാരവാഹികൾ വാർത്ത സമ്മേളനത്തിൽ അറിയിച്ചു. ചടങ്ങ് മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും.

Ambiswami restaurant

മികച്ച പൊതുപ്രവർത്തകന് നൽകുന്ന അഡ്വ. വി. ബാലറാം സ്‌മൃതി പുരസ്‌കാരം കെ.പി.സി.സി. വർക്കിംഗ് പ്രസിഡണ്ട്. ടി.എൻ. പ്രതാപന്സമർപ്പിക്കും. 50001 രൂപയും, പൊന്നാടയും പ്രശസ്തിപത്രവുമടങ്ങുന്നതാണ് പുരസ്കാരം.ചടങ്ങിൽ വയലിനിൽ വിസ്മയം സൃഷ്ടിക്കുന്ന ഗംഗ ശരീധരനെ ആദരിക്കും.

ജോസ് വള്ളൂർ, .ഒ.അബ്‌ദുൾ റഹിമാൻകൂട്ടി, . ടി.വി. ചന്ദ്രമോഹൻ. പി.ടി. അജയമോഹൻ, . ടി.എസ്, അജിത്ത് ,. ജോസഫ് ചാലിശ്ശേരി ,എന്നി വർ പങ്കെടുക്കും. വാർത്ത  സമ്മേളനത്തിൽ ട്രസ്റ്റ് ഭാരവാഹികളായ സി.എ.ഗോപപ്രതാപൻ, അരവിന്ദൻ പല്ലത്ത്, വി.കെ. ജയരാജൻ,ശിവൻ പാലിയത്ത്, പി.വി. ബദറുദ്ദീൻ എന്നിവർ പങ്കെടുത്തു.

Second Paragraph  Rugmini (working)