Post Header (woking) vadesheri

അഡ്വ സി ഷുക്കൂറും ഡോ. ഷീനയും വീണ്ടും വിവാഹിതാരായി.

Above Post Pazhidam (working)

കാഞ്ഞങ്ങാട് ; മതാചാര പ്രകാരം 1994ൽ വിവാഹിതരായ അഡ്വ സി ഷുക്കൂറും ഡോ. ഷീനയും സ്പെഷ്യൽ മാരേജ് ആക്ട് പ്രകാരം വീണ്ടും വിവാഹിതാരായി. ബുധനാഴ്ച രാവിലെ 10.15നാണ് മക്കളുടേയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിൽ വിവാഹം നടന്നത്. എം ജി സർവകലാശാല മുൻ പ്രോ വെെസ് ചാൻസലറും കണ്ണൂർ സർവകലാശാല നിയമവകുപ്പ് മേധാവിയുമാണ് ഡോ. ഷീന ഷുക്കൂർ. ദമ്പതികൾക്ക് മൂന്ന് പെൺ മക്കളാണുള്ളത്.

Ambiswami restaurant

അതുകൊണ്ടുതന്നെ മുസ്ലീം ആചാര പ്രകാരം പിതാവിന്റെ കാലശേഷം സ്വത്തുക്കൾ പൂർണമായും പെൺമക്കൾക്ക് ലഭിക്കില്ല. മുസ്ലീം പെൺകുട്ടികളായതിനാൽ നേരിടേണ്ടി വരുന്ന വിവേചനം ഒഴിവാക്കാനാണ് ഇരുവരും വിവാഹം ഔദ്യോ​ഗികമാക്കിയത്.അറിയപ്പെടുന്ന സിനിമാതാരം കൂടിയാണ് അഡ്വ :ഷുക്കൂർ

Second Paragraph  Rugmini (working)

മക്കളായ ഖദീജ ജാസ്മിൻ, ഫാത്തിമ ജെബിൻ, ഫാത്തിമ ജെസ എന്നിവരുടെ സാനിധ്യത്തിലായിരുന്നു വിവാഹം. സിപി എംനേതാവ് വി വി രമേശൻ, സഹോദരന്റെ ഭാര്യ ഷാക്കിറ, കോഴിക്കോട് ബാർ അസോസിയേഷൻ പ്രസിഡന്റ് അഡ്വ സജീവ് എന്നിവരായിരുന്നു സാക്ഷികൾ.

പുതിയ മാറ്റത്തിന് തുടക്കം കുറിച്ചതിൽ അഭിമാനമുണ്ടെന്നും ഈ വിവാഹത്തിന് സാക്ഷ്യം വഹിക്കാൻ കഴിഞ്ഞതിൽ സന്തോഷമെന്നും മകൾ ജാസ്മിൻ പറഞ്ഞു. വിവാഹം കാണാൻ , ന​ഗരസഭാ ചെയർ പേഴ്സൺ കെ വി സുജാത, അഡ്വ പി അപ്പുക്കുട്ടൻ, , അഡ്വ എം ആശാലത തുടങ്ങിയവർ എത്തിയിരുന്നു

Third paragraph