
ഫ്രാങ്കോ മുളക്കൽ കേസ്, അഡ്വ : ബി ജി ഹരീന്ദ്രനാഥ് സ്‌പെഷൽ പ്രോസിക്യൂട്ടർ

തിരുവനന്തപുരം: ഫ്രാങ്കോ മുളയ്ക്കല്‍ പ്രതിയായ ബലാത്സംഗ കേസില്‍ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറെ നിയമിക്കാന്‍ തീരുമാനം. സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറായി അഡ്വക്കേറ്റ് ബി ജി ഹരീന്ദ്രനാഥിനെ നിയമിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉത്തരവ് പുറത്തിറക്കി. മുന്‍ നിയമ സെക്രട്ടറിയാണ് അഡ്വക്കേറ്റ് ബി ജി ഹരീന്ദ്രനാഥ്.

കുറവിലങ്ങാട് പൊലീസ് സ്റ്റേഷനിൽ രജിസ്‌റ്റർചെയ്‌ത കേസാണിത്. 2014 മുതൽ 2016 വരെയുള്ള കാലയളവിൽ പീഡനം നടന്നതായാണ് പരാതി. ഇയാളെ കുറ്റവിമുക്തനാക്കിയ കോട്ടയം അഡീഷണൽ സെഷൻസ് കോടതി വിധിക്കെതിരെ സർക്കാരും അതിജീവിതയും ഹൈക്കോടതിയിൽ നൽകിയ അപ്പീലിന്റെ നടപടികൾക്കായാണ് സ്‌പെഷ്യൽ പ്രോസിക്യൂട്ടറെ നിയമിച്ചത്.
തങ്ങളുടെ ജീവിത ദുരിതം സിസ്റ്റര്‍ വെളിപ്പെടുത്തിയതിന് പിന്നാലെ റാണിറ്റ് ഉള്‍പ്പെടെ കുറവിലങ്ങാട് മഠത്തിലെ അന്തേവാസികളായ മൂന്ന് കന്യാസ്ത്രീകള്‍ക്ക് ജില്ലാ സപ്ലൈ ഓഫീസര്‍ മഠത്തിലെത്തി റേഷന്‍് കാര്‍ഡുകള്‍ കൈമാറിയിരുന്നു.

