
അഡ്വ. എഡ്വിന ബെന്നിക്ക് സാംസ്കാരിക അക്കാദമി വനിതാ പുരസ്കാരം സമ്മാനിച്ചു.

തൃശൂർ : നിയമവഴികളിലൂടെ മറ്റുള്ളവർക്ക് പ്രചോദനമായി മാറുന്ന അഡ്വ. എഡ്വിന ബെന്നിക്ക് സാംസ്കാരിക അക്കാദമിയുടെ വനിതാ പുരസ്കാരം സമർപ്പിച്ചു. തൃശൂർ സാംസ്കാരിക അക്കാദമി തൃശൂർ പ്രസ്സ് ക്ലബ്ബ് ഹാളിൽ വനിതാ ദിനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച ഒപ്പം പരിപാടിയിൽ വെച്ചാണ് തൃശൂർ കോർപ്പറേഷൻ മേയർ ഡോ. നിജി ജസ്റ്റിൻ, എഡ്വിന ബെന്നിക്ക് പുരസ്കാരം സമർപ്പിച്ചത്.

എൽ എ ഡി സി എസ് അഭിഭാഷകയായ എഡ്വിനയുടെ നിയമ പോരാട്ടത്തിൻ്റെ ഫലമായാണ് ഇന്ത്യയിലെ മഴുവൻ എൽ എ ഡി സി എസ് അഭിഭാഷകർക്കും പ്രസവാനുകുല്യം നൽകുവാൻ നാഷണൽ ലീഗൽ സർവ്വീസ് അഥോറിറ്റി – നാൽസ- ഉത്തരവിട്ടത്. റെയിൽവേ വെയ്റ്റിങ്ങ് റൂമിൽ വിശ്രമിച്ച വയോധികയായ ചന്ദ്രമതിയമ്മക്കെതിരെ റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്സ് ചാർജ് ചെയ്ത കേസിൽ നീതി ലഭ്യമാക്കിയത് എഡ്വിന ബെന്നിയുടെ നിസ്വാർത്ഥമായ സേവനമാണ്.

എഡ്വിന മികച്ച പ്രഭാഷകയും അവതാരകയും യു ട്യൂബറുമാകുന്നു. തൃശൂർ ഗവൺമെൻ്റ് ലോ കോളേജിൽ നിന്നു ബിരുദവും ബിരുദാനന്തര ബിരുദവും നേടിയ എഡ്വിന ബെന്നി കാലിക്കറ്റ് യൂണിവേഴ്സിറ്റി റാങ്ക് ഹോൾഡറുമാകുന്നു.
ചടങ്ങിൻ്റെ ഉദ്ഘാടനം കോർപ്പറേഷൻ മേയർ ഡോ. നിജി ജസ്റ്റിൻ നിർവ്വഹിച്ചു. കെ.പി.മനോജ് കുമാർ മുഖ്യാതിഥിയായിരുന്നു. രാജൻ എലവത്തൂർ, കെ.ജി.ജയപ്രകാശ്, ഡേവിസ് കണ്ണമ്പുഴ, ടി.എസ്.രവീന്ദ്രൻ, വി.മാധവിക്കുട്ടി എന്നിവർ പ്രസംഗിച്ചു.

