
അഡ്വ.ഏ.ഡി.ബെന്നിക്കു് സർഗ്ഗമിത്ര പുരസ്കാരം സമർപ്പിച്ചു.

ചാലക്കുടി : വേറിട്ട മേഖലകളിലെ മികവാർന്ന പ്രവർത്തനങ്ങളെ മാനിച്ച് അഡ്വ.ഏ.ഡി. ബെന്നിക്ക് സർഗ്ഗമിത്ര പുരസ്കാരം സമർപ്പിച്ചു.കൺസ്യൂമർ പ്രൊട്ടക്ഷൻ കേരളയും ആർ.ടി.ഐ.കൗൺസിലും സംയുക്തമായി ചാലക്കുടി വ്യാപാരി ഭവനിൽ സംഘടിപ്പിച്ച ഉപഭോക്തൃ കുടുംബ സംഗമത്തിൽ വെച്ചാണ് സംസ്ഥാന രജിസ്ട്രേഷൻ, പുരാവസ്തു വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി അഡ്വ.ഏ.ഡി.ബെന്നിക്ക് പുരസ്കാരം നൽകി ആദരിച്ചത്

.ഉപഭോക്തൃ കേസുകൾ നടത്തി റെക്കോഡിട്ടിട്ടുള്ള ബെന്നി വക്കീൽ ഉപഭോക്തൃ വിദ്യാഭ്യാസ രംഗത്തു് സജീവമായി ഇടപെട്ടു വരുന്നു.സാംസ്കാരിക രംഗത്തും ജീവകാരുണ്യരംഗത്തും ബെന്നി വക്കീൽ സജീവമാണ്. കിഡ്ണി ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ സ്ഥാപക സെക്രട്ടറിയും ഇപ്പോഴത്തെ ഡയറക്ടറുമാണ്. ആയിരത്തിലധികം ലേഖനങ്ങളും വ്യത്യസ്ത വിഷയങ്ങളെ ആസ്പദമാക്കി ആയിരത്തിലധികം വീഡിയോകളും ബെന്നി വക്കീലിൻ്റേതായി പ്രസിദ്ധീകൃതമായിട്ടുണ്ട്.

വൃക്കരോഗികൾക്ക് വേണ്ടി പ്രവർത്തിച്ചു വരവെ വൃക്കരോഗം ബാധിച്ച് വൃക്ക മാറ്റിവെക്കൽ ശസ്ത്രക്രിയ നടത്തി ജീവിതത്തിലേക്ക് തിരിച്ചു വന്ന ബെന്നി വക്കീലിൻ്റെ ജീവചരിത്ര ഗ്രന്ഥം പത്മവ്യൂഹം ഭേദിച്ച് പ്രചോദനാത്മകമാണ്. യോഗത്തിൽ മുനിസിപ്പൽ ചെയർപെഴ്സൺ ആലിസ് ഷിബു, ചാലക്കുടി നഗരസഭാ കൗൺസിലർ വി.ജെ.ജോജി, കേരള ടെക്സ്റ്റൈൽ കോർപ്പറേഷൻ ചെയർമാൻ സി.ആർ.വത്സൻ, കൊച്ചിൻ കോർപ്പറേഷൻ മുൻ ഡെപ്യൂട്ടി മേയർ സാബു ജോർജ്, പ്രിൻസ് തെക്കൻ, പി.ടി.റപ്പായി, ജോസഫ് വർഗ്ഗീസ് എന്നിവർ പ്രസംഗിച്ചു.
