അഡ്വ.ഏ.ഡി.ബെന്നിക്ക്, സാമൂഹിക പ്രതിബദ്ധതാ പുരസ്കാരം .

കൊച്ചി : സാമൂഹിക സാംസ്കാരിക മേഖലകളിലെ മികവാർന്ന പ്രവർത്തനങ്ങളെ മാനിച്ച് അഡ്വ.ഏ.ഡി.ബെന്നിക്ക് സാമൂഹിക പ്രതിബദ്ധതാ പുരസ്കാരം സമർപ്പിച്ചു.നാഷണൽ ഹുമാൻ റൈറ്റ്സ് ഏന്റ് ആൻ്റി കറപ്ഷൻ ഫോർസിൻ്റെ ആഭിമുഖ്യത്തിൽ എറണാകുളം ഐ.എം.എ ഹൗസിൽ സംഘടിപ്പിച്ച ചടങ്ങിൽ വെച്ചാണ് എറണാകുളം പോലീസ് കമ്മീഷണർ ഐ.ജി.പി., കെ.സേതുരാമൻ ഐ.പി.എസ് അഡ്വ.ഏ.ഡി.ബെന്നിക്ക് പുരസ്ക്കാരം സമർപ്പിച്ചത്.

Above Pot

ചടങ്ങിൽ വെച്ച് കുട്ടി യോദ്ധാവ് എന്ന ഹ്രസ്വചിത്രത്തിൻ്റെ ഉദ്ഘാടനം നിർവ്വഹിക്കപ്പെട്ടു.ചടങ്ങിൽ സംഘടനാ ചെയർമാൻ അഡ്വ.ഡോ.കെ.വിജയരാഘവൻ, നടനും സംവിധായകനുമായ രഞ്ജി പണിക്കർ ,ദേശീയ ഡയറക്ടർ അഡ്വ.ജോഷി പാച്ചൻ, ചലച്ചിത്ര സംവിധായകൻ കലന്തൻ ബഷീർ എന്നിവർ പ്രസംഗിച്ചു.