
അഡ്വ.ഏ.ഡി.ബെന്നിക്ക് വിവേകാനന്ദ പ്രതിഭ പുരസ്കാരം.

തൃശൂർ : അഡ്വ.ഏ.ഡി.ബെന്നിക്ക് കേരള യൂത്ത് ക്ലബ്ബ് അസോസിയേഷൻ്റെ
വിവേകാനന്ദ പ്രതിഭ പുരസ്കാരം. സാംസ്കാരിക രംഗത്തേയും ഇതര മേഖലകളിലേയും
പ്രവർത്തന മികവ് മാനിച്ചാണ് പുരസ്കാരത്തിന് ഏ.ഡി.ബെന്നി അർഹനായതു്.

തൃശൂരിൽ ട്രിനിറ്റി ഓഡിറ്റോറിയത്തിൽ 2026 ജനുവരി 12 ന് സംസ്ഥാന റവന്യൂ വകുപ്പ് മന്ത്രി കെ.രാജൻ ഉദ്ഘാടനം നിർവ്വഹിക്കുന്ന ദിശ ഹൃദയ പൂർവ്വം ചടങ്ങിൽ വെച്ച് തൃശൂർ എം.എൽ.എ. പി.ബാലചന്ദ്രൻ പുരസ്കാരം സമർപ്പിക്കും. തൃശൂർ കോർപ്പറേഷൻ മേയർ ഡോ. നിജി ജസ്റ്റിൻ മുഖ്യാതിഥിയായിരിക്കും. തൃശൂർ ജില്ലാ പഞ്ചായത്തു് പ്രസിഡണ്ട് മേരി തോമസ് എന്നിവർ വിശിഷ്ഠാ അ തിഥികളാ യിരിക്കും.
കേരള യൂത്ത് ക്ലബ് അസോസിയേഷൻ പ്രസിഡണ്ട് ബിജു ആട്ടോർ അദ്ധ്യക്ഷത വഹിക്കും. ഉപഭോക്തൃ കേസുകൾ നടത്തി റെക്കോഡിട്ടിട്ടുള്ള ബെന്നി വക്കീൽ ഉപഭോക്തൃ വിദ്യാഭ്യാസ രംഗത്തു് സജീവമായി ഇടപെട്ടു വരുന്നു.സാംസ്കാരിക രംഗത്തും ജീവകാരുണ്യരംഗത്തും ബെന്നി വക്കീൽ സജീവമാണ്. കിഡ്ണി ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ സ്ഥാപക സെക്രട്ടറിയും ഇപ്പോഴത്തെ ഡയറക്ടറുമാണ്.

ആയിരത്തിലധികം ലേഖനങ്ങളും വ്യത്യസ്ത വിഷയങ്ങളെ ആസ്പദമാക്കി ആയിരത്തിലധികം വീഡിയോകളും ബെന്നി വക്കീലിൻ്റേതായി പ്രസിദ്ധീകൃതമായിട്ടുണ്ട്. വൃക്കരോഗികൾക്ക് വേണ്ടി പ്രവർത്തിച്ചു വരവെ വൃക്കരോഗം ബാധിച്ച് വൃക്ക മാറ്റിവെക്കൽ ശസ്ത്രക്രിയ നടത്തി ജീവിതത്തിലേക്ക് തിരിച്ചു വന്ന ബെന്നി വക്കീലിൻ്റെ ജീവചരിത്ര ഗ്രന്ഥം പത്മവ്യൂഹം ഭേദിച്ച് പ്രചോദനാത്മകമാണ്.ബ്രേവിംഗ് ഓൾ ഓഡ്സ് എന്ന പേരിൽ ഇംഗ്ലീഷിലേക്ക് ജീവചരിത്രം വിവർത്തനം ചെയ്യപ്പെട്ടിട്ടുമുണ്ട്.
