Header 1 vadesheri (working)

അഡ്വ.ഏ.ഡി.ബെന്നിക്ക് സേവനശ്രീ പുരസ്കാരം സമ്മാനിച്ചു.

Above Post Pazhidam (working)

കോഴിക്കോട് :വ്യത്യസ്ത മേഖലകളിലെ മികവാർന്ന പ്രവർത്തനങ്ങളെ മാനിച്ച് അഡ്വ.ഏ.ഡി.ബെന്നിക്ക് സേവനശ്രീ പുരസ്ക്കാരം നല്കി ആദരിച്ചു.കോഴിക്കോട് ടൗൺ ഹാളിൽ വെച്ച് കൺസ്യൂമർ പ്രൊട്ടക്ഷൻ കേരളയും ആർ ടി ഐ കൗൺസിലും സംയുക്തമായി സംഘടിപ്പിച്ച സംസ്ഥാന തല ഉപഭോക്തൃസംഗമത്തിൽ വെച്ചാണ് തുറമുഖവകുപ്പ് മന്ത്രി അഹമ്മദ് ദേവർ കോവിൽ ബെന്നി വക്കീലിനെ പുരസ്കാരം നല്കി ആദരിച്ചത്.

First Paragraph Rugmini Regency (working)

ഉപഭോക്തൃ രംഗത്ത് സമാനതകളില്ലാതെ പ്രവർത്തിച്ചു വരുന്ന ബെന്നി വക്കീൽ നിരവധി മേഖലകളിൽ അടയാളപ്പെടുത്തലുകൾ നടത്തിയിട്ടുണ്ട്. കിഡ്ണി ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ സ്ഥാപക സെക്രട്ടറിയും ഇപ്പോഴത്തെ ഡയറക്ടറുമാണ്. സാമൂഹിക സാംസ്ക്കാരിക ജീവകാരുണ്യ രംഗത്തു് സജീവമായി ഇടപെടലുകൾ നടത്തുന്നു നിയമം, സ്പോർട്ട് സ് എന്നീ വിഷയങ്ങളിൽ ഒട്ടേറെ ലേഖനങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Second Paragraph  Amabdi Hadicrafts (working)

ചടങ്ങിൽ കൊച്ചിൻ കോർപ്പറേഷൻ ഡെപ്യൂട്ടി മേയർ സാബു ജോർജ് അദ്ധ്യക്ഷത വഹിച്ചു.ഫാദർ.ആൻ്റോ.എം.എഫ്, ഡോ: സിസ്റ്റർ ഷൈനി ജോർജ്, ഡോ.സുമ നാരായണൻ, പ്രിൻസ് തെക്കൻ, ജോസഫ് വർഗ്ഗീസ് വെളിയത്ത് എന്നിവർ പ്രസംഗിച്ചു.