Madhavam header
Above Pot

അടിസ്ഥാന സൗകര്യമൊരുക്കുന്നതിൽ ഗുരുവായൂർ നഗരസഭ പരാജയപ്പെട്ടു : കെ.മുരളീധരൻ

ഗുരുവായൂർ : ഗുരുവായൂർ നിവാസികൾക്കും, ഗുരുവായൂരിലെത്തുന്ന ലക്ഷകണക്കിന് ഭക്തർക്കും അടിസ്ഥാന സൗകര്യമൊരുക്കുന്നതിൽ ഗുരുവായൂർ നഗരസഭ തീർത്തും പരാജയപ്പെട്ടുവെന്ന് കെ.മുരളീധരൻ എം.പി. ഗുരുവായൂർ നഗരസഭാ ഭരണം നിയന്ത്രിക്കുന്നത് സിപിഎം ജില്ലാ സെക്രട്ടറി ആണെന്നും കെ മുരളീധരൻ കുറ്റപ്പെടുത്തി. ഗുരുവായൂർ നഗരസഭാ ദുർഭരണത്തിനെതിരെ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നൂറ് കണക്കിന് ആളുകൾ പങ്കെടുത്ത ബഹുജനമാർച്ച് ഉദ്‌ഘാടനം ചെയ്ത്‌ സംസാരിക്കുകയായിരുന്നു മുൻ കെപിസിസി അധ്യക്ഷൻ കെ.മുരളീധരൻ എം.പി.

Astrologer

നേരത്തെ കൈരളി ജങ്ങ്ഷനിൽ നിന്ന് മുൻ യൂഡിഎഫ് ജില്ലാ ചെയർമാൻ ജോസഫ് ചാലിശ്ശേരി സമരപാതക ബ്ലോക്ക് പ്രസിഡന്റ് സി.എ ഗോപപ്രതാപന് നൽകി ആരംഭിച്ച മാർച്ച് കിഴക്കേ നടയിൽ ബാരിക്കേഡ് കെട്ടി പോലീസ് തടഞ്ഞു. തുടർന്ന് ബാരിക്കേഡ് ഇളക്കാൻ ശ്രമിച്ച പ്രവർത്തകരുമായി പോലീസ് ഉന്തും തള്ളും ഉണ്ടാവുകയും പ്രവർത്തകർക്ക് നേരെ ജലപീരങ്കി പ്രയോഗിക്കുകയും ചെയ്തു. മാർച്ചിന്റെ സമാപന യോഗത്തിന് ഗുരുവായൂർ ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് സി.എ ഗോപപ്രതാപൻ അധ്യക്ഷത വഹിച്ചു.

ടി.വി ചന്ദ്രമോഹൻ കെപിസിസി സെക്രട്ടറിമാരായ ഷാജി കോടങ്കണ്ടത്ത്, എ പ്രസാദ്, ഡിസിസി സെക്രട്ടറിമാരായ വി വേണുഗോപാൽ, പി യതീന്ദ്രദാസ്, കെ.ഡി വീരമണി, പാവറട്ടി ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് എ.ടി സ്റ്റീഫൻ മാസ്റ്റർ, നഗരസഭ പ്രതിപക്ഷ നേതാവ് കെ.പി ഉദയൻ, കെപിഎ റഷീദ് എന്നിവർ സംസാരിച്ചു.

മണ്ഡലം പ്രസിഡന്റുമാരായ സി മുസ്താക്കലി, പി.വി ജോയ്, നജീബ് പൂക്കോട്, കെ ജെ ചാക്കോ, കെ ഗോപാലകൃഷ്ണൻ, നേതാക്കളായ അരവിന്ദൻ പല്ലത്ത്‌, ശശി വാറണാട്ട്, പി കെ രാജേഷ് ബാബു, പി വി ബദറുദ്ധീൻ, മിസ്‌രിയ മുസ്താക്കലി, ബീന രവിശങ്കർ, ശിവൻ പാലിയത്ത്, സ്റ്റീഫൻ ജോസ്, നിഖിൽ ജി കൃഷ്ണൻ, എച്ച് എം നൗഫൽ, മൊയ്‌ദീൻ ഷാ പള്ളത്ത്, രഞ്ജിത്ത് പാലിയത്ത്, നഗരസഭാ കൗൺസിലർമാർ എന്നിവർ മാർച്ചിന് നേതൃത്വം നൽകി

Vadasheri Footer