Post Header (woking) vadesheri

റിട്ടയേര്‍ഡ് അധ്യാപികയെ തലയ്ക്കടിച്ചുകൊന്ന പ്രതി പിടിയില്‍

Above Post Pazhidam (working)

ചാവക്കാട് : വാടാനപ്പള്ളിയില്‍ റിട്ടയേര്‍ഡ് അധ്യാപികയെ തലയ്ക്കടിച്ചുകൊന്ന് ആഭരണങ്ങള്‍ കവര്‍ന്ന പ്രതി പിടിയില്‍. ഗണേശമംഗലം സ്വദേശി ജയരാജന്‍ (60) ആണ് പൊലീസിന്റെ പിടിയിലായത് വാടാനപ്പള്ളി ഗണേശമംഗലത്ത് വാലപ്പറമ്പില്‍ വസന്ത(75) ആണ് കൊല്ലപ്പെട്ടത്. തളിക്കുളം എസ്എന്‍ യുവിപി സ്‌കൂളിലെ റിട്ടയേര്‍ഡ് അധ്യാപികയായിരുന്നു. .

Ambiswami restaurant

ഇന്ന് രാവിലെ ഏഴ് മണിയോടെയായിരുന്നു സംഭവം. പല്ലു തേച്ചു കൊണ്ടിരിക്കെ പ്രതി തലയ്ക്കടിക്കുകയായിരുന്നു. മോഷണത്തിന് വേണ്ടിയായിരുന്നു കൊലപാതകമെന്ന് പൊലീസ് പറഞ്ഞു. ഭര്‍ത്താവ് മരിച്ചതിനെ തുടര്‍ന്ന് വീട്ടില്‍ വസന്ത തനിച്ചായിരുന്നു താമസം. അധ്യാപികയുടെ വീടിനടുത്താണ് ജയരാജന്റെ ബന്ധുവീട്. തലയ്‌ക്കേറ്റ മുറിവ് പിടിവലിക്കിടെ സംഭവിച്ചതാണെന്നാണ് പ്രതി പൊലീസിനോട് പറഞ്ഞത്. ഇയാളുടെ വീട്ടില്‍ നിന്ന് മോഷണം പോയ ആഭരണങ്ങള്‍ ഉള്‍പ്പടെ കണ്ടെത്തിയിട്ടുണ്ട്

Second Paragraph  Rugmini (working)