അധ്യാപകർ എക്കാലത്തും ആദരവ് ഏറ്റുവാങ്ങുന്നവർ : ടി എൻ. പ്രതാപൻ
ചാവക്കാട് : സമൂഹത്തിൽ ഏത് തൊഴിലിനേക്കാളും ആദരവ് നേടുന്നവരാണ് അധ്യാപക സമൂഹമെന്ന് തൃശ്ശൂർ എം.പി. ടി.എൻ പ്രതാപൻ അഭിപ്രായപ്പെട്ടു. സേവനത്തിൽ നിന്ന് വിരമിച്ചാലും അധ്യാപകനെ അധ്യാപകന്റെ സ്ഥാനത്ത് തന്നെ കാണുന്നതാണ് നമ്മുടെ പാരമ്പര്യം. അത് തുടരേണ്ടത് സമൂഹത്തിന്റെ ഉത്തരവാദിത്തമാണ്.
ഒരുമനയൂർ ഇസ്‌ലാമിക് വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂൾ 43-ാം വാർഷികാഘോഷവും അധ്യാപക രക്ഷാകർത്തൃ ദിനവും യാത്രയയപ്പ് സമ്മേളനവും ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഈ വർഷം വിരമിക്കുന്ന ഹയർസെക്കന്ററി പ്രിൻസിപ്പാൾ വിനയം കെ.ആർ, വി.എച്ച്.എസ്.ഇ പ്രിൻസിപ്പാൾ പത്മജ എം, ഓഫീസ് സ്റ്റാഫ് അബ്ദുറഹ്മാൻ എന്നിവർക്ക് യാത്രയയപ്പ് നൽകി. ൾ മാനേജർ ജമാൽ പെരുമ്പാടി അധ്യക്ഷത വഹിച്ചു
ഗുരുവായൂർ എം.എൽ.എ എൻ.കെ അക്ബർ , ജില്ലാ പഞ്ചായത്ത് മെമ്പർ അഡ്വ. വി.എം മുഹമ്മദ് ഗസ്സാലി ,ഒരുമനയൂർ ഗ്രാമ പഞ്ചായത്ത് ആക്ടിംഗ് പ്രസിഡന്റ് കെ.വി. രവീന്ദ്രൻ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ആഷിത കുണ്ടിയത്ത്,
വാർഡ് മെമ്പർ ആരിഫ ജുഫൈർ, പിടിഎ പ്രസിഡണ്ട് അബ്ദുൽജലീൽ ഇ.വി, സ്കൂൾ മാനേജ്മെന്റ് കമ്മിറ്റി പ്രസിഡന്റ്എ .കെ ഹമീദ് ഹാജി, ജനറൽ സെക്രട്ടറി . എൻ. കെ അബ്ദുൽ വഹാബ്, ട്രഷറർ കെ.പി മുഹമ്മദ് കുട്ടി,മദർ പിടിഎ പ്രസിഡണ്ട് ഷമീറ ഉമ്മർ പി.ടി.എ വൈസ് പ്രസിഡണ്ട് റസീന മുത്തു, റിട്ട. അധ്യാപക പ്രതിനിധി പി.പി ഗോപിനാഥൻ, റിട്ട. ക്ലർക്ക് പി.എം അബ്ദുൽ റഹ്മാൻ, ഹയർ സെക്കന്ററി പ്രിൻസിപ്പാൾ ഇൻ ചാർജ് ടിഷ പി.കെ, വി.ച്ച്. എസ്. ഇ സ്റ്റാഫ് സെക്രട്ടറി സതീഷ് കുമാർ.കെ തുടങ്ങിയവർ സംസാരിച്ചു.
വിദ്യാർത്ഥികളുടെ കലാപരിപാടികളും സമ്മാനദാനവും എൻഡോവ്മെൻറ് വിതരണവും നടന്നു. ഹെഡ് മാസ്റ്റർ ജയിൻ സി. ജോൺ സ്വാഗതവും ജനറൽ കൺവീനർ സുമ ടി.ടി നന്ദിയും പറഞ്ഞു.