
അടാട്ട് ഇനി തെരുവ് നായ മുക്ത പഞ്ചായത്ത്

തൃശൂർ : അടാട്ട് ഗ്രാമ പഞ്ചായത്തിലെ തെരുവുകൾ നായ മുക്തമാക്കി അവയെ ആവശ്യക്കാരുടെ
വീടുകളിൽ വളർത്തുന്ന
പദ്ധതിക്ക് നേതൃത്വം നൽകുന്ന
“കാവൽ” കൂട്ടായ്മ സംഘടിപ്പിച്ച യോഗം അനിൽ അക്കര ഉത്ഘാടനം ചെയ്തു.

ഈ മാസം 20 മുതൽ
അടാട്ട് അമ്പലംകാവ് മേഖലയിലെ നായക്കുട്ടികളെ പിടിച്ച്
ആവശ്യക്കാർക്ക് കൈമാറും.നിലവിൽ കുട്ടികളെ
വളർത്താൻ ഭൗതിക സാഹചര്യമുള്ളവർക്കാണ് നൽകുന്നത്. ഈ മേഖലയിൽ ഇരുപത് പട്ടികുഞ്ഞുങ്ങളെയാണ്
നിലവിൽ കണ്ടെത്തിയിട്ടുള്ളത്.
ഇവിടെ അത്രതന്നെ ആവശ്യക്കാരുണ്ട്.
വരുന്ന നിയമസഭാ
തിരഞ്ഞെടുപ്പിന് ശേഷം സമഗ്രമായ പദ്ധതി
ഈ വിഷയത്തിൽ
ഗ്രാമ പഞ്ചായത്ത് തയ്യാറാക്കുന്നുണ്ട്.

അതിൻ്റെ മുന്നോടിയാണ്
നിലവിൽ അടാട്ട്
ഗ്രാമ പഞ്ചായത്ത് അതിർത്തിയിലെ നാല് വില്ലേജുകൾ കേന്ദ്രീകരിച്ച്
ഈ അഡോപ്ഷൻ പരിപാടി ഇപ്പോൾ
ഈ കൂട്ടായ്മയുടെ നേതൃത്വത്തിൽ നടപ്പിലാക്കുന്നത്.
പദ്ധതിക്കുള്ള ശാസ്ത്രീയ നിർദ്ദേശങ്ങൾ നൽകുന്നത് കേരള വെറ്റിനറി കോളേജ് സർജറി വിഭാഗം മേധാവിയായിരുന്ന
ഡോ: എം കെ നാരായണനാണ്.
“കാവൽ”കൂട്ടായ്മ പ്രസിഡൻ്റ് സിനോയ് അടാട്ടിൻ്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ സെക്രട്ടറി
രഞ്ജിത്ത് മടശ്ശേരി നന്ദിയും
പറഞ്ഞു.

ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് അജിതകൃഷ്ണൻ,
അംഗങ്ങളായ
രത്നവല്ലി സത്യൻ ,
എസ് ഡി രാജീവ്,
ടിഡി വിൽസൺ, ജോഫിസുനിൽ,ജിനോ ജേക്കബ്,എം എസ് സദാശിവൻ,
പി ജെ സണ്ണി ,ഗ്രാമപഞ്ചായത്ത്
ആസൂത്രണ സമിതി വൈസ് ചെയർമാൻ പി രാജേശ്വരൻ എന്നിവർ പങ്കെടുത്തു .

