Post Header (woking) vadesheri

അടാട്ട് അമ്മയെയും കുഞ്ഞിനേയും മരിച്ച നിലയിൽ

Above Post Pazhidam (working)

തൃശ്ശൂർ: തൃശ്ശൂർ അടാട്ട് അമ്പലക്കാവിൽ അമ്മയെയും കുഞ്ഞിനെയും വീട്ടില്‍ മരിച്ചനിലയിൽ കണ്ടെത്തി. ശിൽപ (30), അക്ഷയജിത്ത് (5) എന്നിവരാണ് മരിച്ചത്. ഇന്ന് രാവിലെയാണ് ഇരുവരെയും മരിച്ച നിലയില്‍ കണ്ടെത്തിയത്.

Ambiswami restaurant

വീട്ടില്‍ യുവതിയുടെ ഭര്‍ത്താവും അമ്മയും ഉണ്ടായിരുന്നു. രാവിലെ വാതില്‍ തുറക്കാത്തതിനെ തുടര്‍ന്ന് പരിശോധിച്ചപ്പോഴാണ് ഇതുവരെയും മരിച്ച നിലയില്‍ കണ്ടെത്തിയത്. നാട്ടുകാര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.

പനി ബാധിതൻ ആയതിനാൽ ഭർത്താവ് മറ്റൊരു മുറിയിലാണ് കിടന്നത്. തൃപ്പൂണിതറ സ്വദേശി യുവതി കുഞ്ഞിനെ കൊന്ന്  തൂങ്ങി മരിച്ചതാണെന്നാണ് പൊലീസ് സംശയിക്കുന്നത്.

Second Paragraph  Rugmini (working)