അദാനിയുടെ കോടികളുടെ കടം എഴുതിത്തള്ളാനുള്ള എസ്.ബി.ഐ നീക്കം മോഡി-അദാനി അവിശുദ്ധ ബന്ധത്തിന്റെ തെളിവ്- സുന്ദരൻ കുന്നത്തുള്ളി
ചാവക്കാട് : കർഷകരുടെയും പാവപ്പെട്ടവരുടെയും ലോണുകൾക്കുമേൽ ഒരു ആശ്വാസവും നൽകാത്ത എസ്.ബി.ഐയും കേന്ദ്ര സർക്കാരും അദാനിയുടെ കോടികളുടെ കടം എഴുതിത്തള്ളാനുള്ള നീക്കം രാജ്യത്തെ സാധാരണ ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് ഐ.എൻ.ടി.യു.സി ജില്ലാ പ്രസിഡന്റ് സുന്ദരൻ കുന്നത്തുള്ളി.
മോഡി അദാനി കള്ള കൂട്ടുകെട്ടിനെതിരെയും, കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ ജനദ്രോഹ ബജറ്റിനെതിരെയും ഗുരുവായൂർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ചാവക്കാട് സ്റ്റേറ്റ് ബാങ്കിലേക്ക് സംഘടിപ്പിച്ച പ്രതിഷേധ മാർച്ച് ഉദ്‌ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ചാവക്കാട് ബസ് സ്റ്റാൻഡ് പരിസരത്ത് നിന്ന് ആരംഭിച്ച മാർച്ച് ചാവക്കാട് എസ്.ബി.ഐയുടെ മുന്നിൽ വെച്ച് പോലീസ് തടഞ്ഞു. തുടർന്ന് നടന്ന പ്രതിഷേധ ധർണ്ണയ്ക്ക് ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് സി.എ ഗോപപ്രതാപൻ അധ്യക്ഷത വഹിച്ചു.ഡിസിസി ജനറൽ സെക്രട്ടറിമാരായ പി യതീന്ദ്രദാസ്, കെ.ഡി വീരമണി, കല്ലൂർ ബാബു, മണ്ഡലം പ്രസിഡന്റുമാരായ സി.മുസ്‌താക്കലി, കെ.ജെ ചാക്കോ, യു.കെ പീതാംബരൻ, നേതാക്കളായ സി.എ ഗോപാലകൃഷ്ണൻ, ആർ കെ നൗഷാദ് എന്നിവർ പ്രസംഗിച്ചു.
ഇർഷാദ് ചേറ്റുവ, അരവിന്ദൻ പല്ലത്ത്, എച്ച്.എം നൗഫൽ, നിഖിൽ ജി കൃഷ്ണൻ, മൊയ്‌ദീൻഷാ പള്ളത്ത്, എം.എസ് ശിവദാസൻ, സുബൈദ പാലക്കൽ, സി പക്കർ, എം.ബി സുധീർ,ബൈജു തെക്കൻ, കെ.എം ഷിഹാബ്, ശിവൻ പാലിയത്ത്, പി.എ നാസർ, നളിനാക്ഷൻ ഇരട്ടപ്പുഴ എന്നിവർ മാർച്ചിന് നേതൃത്വം നൽകി